Latest News

ഏകദിന റാങ്കിംഗില്‍ കോഹ്‌ലിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലിയുടെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്‌സാണ് കോഹ്‌ലിയെ മറികടന്ന് ഒന്നാമതെത്തിയത്. ബംഗ്ലാദേശിനെതിരേ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ കോഹ്‌ലി കളിച്ചിരുന്നില്ല. ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും റാങ്കിംഗില്‍ താഴോട്ട് പോയി. രണ്ടു സ്ഥാനങ്ങള്‍ താഴോട്ട് പോയ ധവാന്‍ പത്താം റാങ്കിലും മൂന്ന് സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങിയ രോഹിത് 23-ാം സ്ഥാനത്തുമാണ്.

എന്നാല്‍ ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യയെ നയിച്ച സുരേഷ് റെയ്‌നയ്ക്ക് റാങ്കിംഗില്‍ സ്ഥാനക്കയറ്റം ലഭിച്ചു. രണ്ടു സ്ഥാനങ്ങള്‍ ഉയര്‍ന്ന റെയ്‌ന 27-ാം റാങ്കിലെത്തി.

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്കും ആര്‍.അശ്വിനും സ്ഥാന ചലനമുണ്ടായി. രണ്ടു സ്ഥാനങ്ങള്‍ പിന്നോട്ട് പോയ ജഡേജയും അശ്വിനും യഥാക്രമം ഏഴ്, 17 റാങ്കുകളിലാണ്. ഇരുവരും ബംഗ്ലാദേശ് പര്യടനത്തില്‍ കളിച്ചിരുന്നില്ല. പാക്കിസ്ഥാന്റെ മുഹമ്മദ് ഹഫീസാണ് ബൗളര്‍മാരുടെ പട്ടികയില്‍ തലപ്പത്ത്.

Keywords: Malappuram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Dubai, Cricket, Kohli, Sports News.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.