ജിദ്ദ . ദീര്‍ഘ കാലത്തെ പ്രവാസി ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ല വൈസ് ചെയര്‍മാനും ,പ്രമുഖ പത്ര പ്രവര്‍ത്തകനുമായ റഹീം ചൂരിക്ക് കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ല കമ്മിറ്റി സമുചിതമായ യാത്രയയപ്പ് നല്‍കി .ശറഫിയ ഹില്‍ടോപ് റെസ്റൊരെന്റ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം സെന്‍ട്രല്‍ കമ്മിറ്റി ട്രഷരല്‍ അന്‍വര്‍ ചേരന്കൈ ഉദ്ഘാടനം ചെയിതു.
പ്രവാസി ജീവിതത്തിനിടയില്‍ സാമൂഹ്യ സേവന രംഗത്തും കലാ സാഹിത്യ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച റഹീം ചൂരിക്ക് വര്‍ണ്ണ ശബളമായ മറ്റൊരു ദീര്‍ഘ ജീവിത കാലം ഉണ്ടാകട്ടെ എന്ന് യോഗം ആശംസിച്ചു .ജില്ല കമ്മിറ്റിയുടെ മൊമന്റോ ഒടാപെക് ചെയര്‍മാനും കെ.എം.സി.സി നാഷണല്‍ പ്രസിടെന്റുമായ കെ.പി മുഹമ്മദ് കുട്ടി സമാനിച്ചു . പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി ആദ്യക്ഷത വഹിച്ചു സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ പാഴേരി കുഞ്ഞിമുഹമ്മദ്,പ്രമുഖ പത്ര പ്രവര്‍ത്തകന്‍ സി.ഒ.ടി.അസീസ് ,ഇബ്രാഹീം അബൂബക്കര്‍ ,അബൂബക്കര്‍ ദാരിമി ആലംബാടി , അസീസ് കോടി ,കദര്‍ ചെര്‍ക്കള,ബഷീര്‍ ചിത്താരി ,റഹീം പള്ളിക്കര ,റമളാന്‍ ഹാജി ,ഇര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍ ,അസീസ് ഉളുവാര്‍ ,സമീര്‍ ചേരന്കൈ ,ജലീല്‍ ചെര്‍ക്കളം,അബൂബക്കര്‍ ഉദിനൂര്‍ എന്നിവര്‍ യാത്രാ മംഗളം നേര്‍ന്നു .റഹീം ചൂരി മറുപടി പ്രസംഗത്തില്‍ എല്ലാവരോടും നന്ദി പ്രകാശിപ്പിച്ചു .യുസുഫ് ഹാജി പടന്ന സ്വാഗതവും അബ്ദുള്ള ഹിറ്റാച്ചി നന്ദിയും പറഞ്ഞു .
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Raheem Choori, Gulf-News.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Raheem Choori, Gulf-News.


No comments:
Post a Comment