കൊച്ചി: യുവനടിയുടെ പരാതിയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ സംഘടന ആറുമാസത്തേക്ക് പുറത്താക്കി. തൃശ്ശൂര്‍ സ്വദേശിയായ നടിയെ ഹോട്ടലിലേക്ക് വിളിക്കുകയും മോശമായരീതിയില്‍ പെരുമാറുകയും ചെയ്ത കോട്ടയം സ്വദേശിയായ പ്രൊഡക്ഷന്‍ കണ്‍ട്രോളറെയാണ് ഫെഫ്കയുടെ നിര്‍ദ്ദേശപ്രകാരം പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് യൂണിയന്‍ സസ്‌പെന്റ് ചെയ്തത്. സമീപകാലത്തിറങ്ങിയ നിരവധി സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് യുവാവ്.
ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന നടിക്ക് നല്ലൊരു വേഷം ഓഫര്‍ ചെയ്താണത്രെ ഹോട്ടലിലേക്ക് വിളിച്ചത്. സംഭവം പന്തികേടായതോടെ നടി താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി. താര സംഘടനയുടെ ഭാരവാഹിയും നടിയുടെ അടുത്ത സുഹൃത്തുമായ നടന്‍ വിഷയം ഏറ്റെടുത്തു. പരാതി ഫെഫ്കയ്ക്ക് പെട്ടെന്ന് കൈമാറി, തെളിവെടുപ്പും നല്‍കി. ഇതേത്തുടര്‍ന്നാണ് ഫെഫ്ക പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് യൂണിയനോട് ആവശ്യപ്പെട്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Actress, Complaint.

No comments:
Post a Comment