Latest News

ലോക കപ്പ്: അധ്യാപകരുടെയും ജീവനക്കാരുടെയും ഫുട്‌ബോള്‍ മത്സരം

കാസര്‍കോട്: ജൂണ്‍ 12 മുതല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്‌സരത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 

ജൂണ്‍ 12ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ജി.എച്ച്.എസ്.എസ് ഉദിനൂരില്‍ ലോക ഫുട്‌ബോളും ഇന്ത്യയും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. കായികരംഗത്തെ വിദഗ്ദര്‍ പങ്കെടുക്കുന്ന സെമിനാര്‍ സബ് കളക്ടര്‍ ജീവന്‍ബാബു ഉദ്ഘാടനം ചെയ്യും. 

വൈകീട്ട് ഫുട്‌ബോള്‍ പ്രേമികളുടെ വിളംബര ഘോഷയാത്രയോടനുബന്ധിച്ച് നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ജില്ലാ സിവില്‍ സര്‍വീസ് ടീം ജില്ലയിലെ അധ്യാപകരുടെ ടീമുമായി മത്സരിക്കും. സബ് കളക്ടര്‍ ജീവന്‍ ബാബു, ഉപവിദ്യാഭ്യാസ ഓഫീസര്‍ സി. രാഘവന്‍ ഉള്‍പ്പെടെയുളളവര്‍ ടീം ജെയ്‌സി അണിയും. 

ബ്രസീല്‍, അര്‍ജന്റീന ടീമുകളുടെ ജെയ്‌സിയിലാണ് ടീമുകള്‍ ഇറങ്ങുന്നത്. ജില്ലയിലെ സ്‌കൂള്‍, കോളേജ് കുട്ടികള്‍ക്കായി ലോക കപ്പ് ക്വിസ് മത്സരം ജൂണ്‍ 30ന് നടത്തുന്നതാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.