കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതിദിനാചരണവേദിയില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങിയവരില്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസിലെ പിടികിട്ടാപ്രതികളും. പരിസ്ഥിതി പരിപാലന പങ്കാളിത്ത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് കൂടുതല്‍ വൃക്ഷത്തൈ നടുന്നവര്‍ക്കുള്ള പുരസ്കാരം മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസിലെ ഒന്നാം പ്രതി സി. കൃഷ്ണന്‍ എംഎല്‍എയും പ്രതികളായ ഡിവൈഎഫ്ഐ നേതാക്കളും മുഖ്യമന്ത്രിയില്‍ നിന്നുതന്നെ ഏറ്റുവാങ്ങിയത്.
ഏറ്റവും കൂടുതല്‍ വൃക്ഷത്തൈ നടുന്ന സര്‍ക്കാരിതര സംഘടനയ്ക്കുള്ള ഉപഹാരമാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ബിജു കണ്ടക്കൈയും, സെക്രട്ടറി ബിനോയ് കുര്യനും ഏറ്റുവാങ്ങിയത്. കേസിലെ നാലും അഞ്ചും പ്രതികളായ ഇരുവരെയും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ ഒന്നാം പ്രതിയായ സി.കൃഷ്ണന്‍ എംഎല്‍എ നേരത്തേ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിരുന്നു.

പയ്യന്നൂര്‍ മണ്ഡലത്തിലെ വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപഹാരവും സി.കൃഷ്ണന്‍ ഏറ്റുവാങ്ങി. എംഎല്‍എ ചടങ്ങില്‍ പ്രാസംഗികനായിരുന്നു. 2013 ഒക്ടോബര്‍ 27ന് ആണ് കണ്ണൂരില്‍ സംസ്ഥാന പൊലീസ് കായികമേളയുടെ സമാപനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കല്ലേറുണ്ടായത്. സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രകടനത്തില്‍ നിന്നുണ്ടായ കല്ലേറില്‍ മുഖ്യമന്ത്രിക്കു നെഞ്ചിലും നെറ്റിയിലും പരുക്കേറ്റിരുന്നു.
കരിങ്കൊടി പ്രകടനത്തിനു നേതൃത്വം നല്‍കിയതിനാണ് സി.കൃഷ്ണന്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കിയത്. വധഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കിയെന്ന കുറ്റമാണ് നാല്, അഞ്ച് പ്രതികളായ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ ചടങ്ങില്‍ പങ്കെടുത്തതും മുഖ്യമന്ത്രിയില്‍ നിന്ന് ഉപഹാരം വാങ്ങിയതും സുരക്ഷാവീഴ്ചയാണെന്ന വിലയിരുത്തലുണ്ട്.
കല്ലേറിനുശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് കനത്ത സുരക്ഷ ഒരുക്കാന്‍ പൊലീസിന് മുന്നറിയിപ്പ്നല്‍കിയിരുന്നു. വേദിയില്‍ എത്തുന്നവരുടെ വിശദാംശങ്ങള്‍ ശേഖരിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കേസിന്റെ അന്വേഷണസംഘത്തില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലാണ്, പിടികൂടാന്‍ സാധിച്ചില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ച പ്രതികള്‍ പങ്കെടുത്തത്. അതേ സമയം, കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ സംഭവത്തില്‍ വീഴ്ചയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment