Latest News

താരദമ്പതികളായ ദിലീപും മഞ്ജുവാര്യരും പിരിയുന്നു

കൊച്ചി: താരദമ്പതികളായ ദിലീപും മഞ്ജുവാര്യരും പിരിയുന്നു. വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് എറണാകുളത്തെ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും രഹസ്യവിചാരണ വേണമെന്നും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും നല്‍കിയിട്ടിട്ടുണ്ട്.

അടുത്തമാസം 23 ന് കോടതി കേസ് പരിഗണിക്കും. കഴിഞ്ഞകുറേക്കാലമായി ദിലീപും മഞ്ജുവാര്യരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഒരു ചലച്ചിത്രതാരമായതിനാലും പ്രായപൂര്‍ത്തിയാകാത്ത ഒരു മകളുള്ളതിനാലും ഹര്‍ജിയില്‍ എതിര്‍കക്ഷിക്കെതിരെ ഉന്നയിച്ചിരിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത് തടയണമെന്നാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടത്.

സഹാറ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ അഭിഭാഷകന്‍ ഈ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്ന ജൂലായ് 23 ന് ദിലീപിനോടും മഞ്ജുവാര്യരോടും നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. ഇതോടൊപ്പം തൃശൂരിലെ കുടുംബ കോടതിയിലും ഒരു കവിയറ്റ് ഹര്‍ജി ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്.

മഞ്ജു വാര്യര്‍ തനിക്കെതിരെ ഹര്‍ജിയുമായി സമീപിച്ചാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് കവിയറ്റില്‍ ബോധിപ്പിച്ചിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.