Latest News

മാനഭംഗം ചെയ്തുവെന്ന് പരാതി നല്‍കിയ ഗുമസ്തക്കെതിരെ അഭിഭാഷകന്റെ പരാതിയില്‍ കേസ്

കണ്ണൂര്‍: ഗുമസ്തയെ മാനഭംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ അഭിഭാഷകന്റെ പരാതിയില്‍ ഗുമസ്തക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ ബാറിലെ അഭിഭാഷകന്‍ പി.കെ.മഹേഷിന്റെ പരാതിയിലാണ് അദ്ധേഹത്തിന്റെ ഓഫീസില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഗുമസ്തക്കെതിരെ കേസെടുത്തത്.
 
കഴിഞ്ഞ മെയ് 29ന് തന്റെ ഓഫീസില്‍ നിന്ന് പുറത്താക്കപ്പെട്ടവളാണ് ഗുമസ്തയെന്ന് പരാതിയില്‍ പറയുന്നു. രതീഷ് ബാബു, രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെ 1കോടി 20ലക്ഷത്തിന്റെ സ്വത്ത് കേസ് താന്‍ നടത്തുന്നുണ്ടെന്ന് അഭിഭാഷകന്‍ പരാതിയില്‍ പറയുന്നു. ഈ കേസിലെ പ്രതികളുമായി ഗുമസ്ത ഒത്തുകളിച്ച് തന്റെ ഓഫീസില്‍ നിന്നും രേഖകള്‍ കൈക്കലാക്കി അവര്‍ക്ക് നല്‍കി. ഇക്കാര്യം മനസിലാത്തിയതിനെ തുടര്‍ന്നാണ് 29ന് ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. 

ജോലിയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ തന്റെ ഓഫീസിന്റെ താക്കോലും ഓഫീസിലുണ്ടായിരുന്ന 22,000 രൂപയും അവരുടെ കൈവശമുണ്ടായിരുന്നു. ഇത് തിരിച്ച് നല്‍കിയില്ല. മാത്രമല്ല കെട്ടുകഥകളുണ്ടാക്കി തന്റ കൈയ്യില്‍ നിന്ന് 20ലക്ഷം രൂപ തട്ടിയെടുക്കുമെന്ന് പലരോടും ഗുമസ്ത പറഞ്ഞു നടക്കുന്നുമുണ്ട്. തന്നെ ഭീഷണിപ്പെടുത്തുന്ന ഗുമസ്തക്കെതിരെ കേസെടുക്കണമെന്ന് പരാതിയില്‍ അഭ്യര്‍ത്ഥിച്ചു. ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതി അദ്ധേഹം ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.


Keywords: kannur, Kasaragod, Nellikkunnu, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Rape, Police, case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.