Latest News

പി.വി.കുമാരന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട്: മുപ്പത്തിയൊന്ന് വര്‍ഷത്തെ സ്തുത്യര്‍ഹമായ അധ്യാപന സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മടിക്കൈ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.വി.കുമാരന്‍ മാസ്റ്റര്‍ക്ക് പിടിഎയുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും യാത്രയയപ്പ് നല്‍കി. 

ഉദ്ഘാടനം കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷം വഹിച്ചു. പിടിഎയുടെ ഉപഹാരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍ നല്‍കി. സ്റ്റാഫ് കൗണ്‍സിലിന്റെ ഉപഹാരം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുജാത നല്‍കി. റെഡ് ക്രോസ് യൂണിറ്റിന്റെ ഉപഹാരം മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ മടത്തിനാട് നല്‍കി. 

സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റിന്റെ ഉപഹാരം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സത്യ നല്‍കി. കുമാരന്‍ മാസ്റ്റര്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് തുക പ്രിന്‍സിപ്പാള്‍ ബീന ജോസ് ഏറ്റുവാങ്ങി. 

കെ.ഗംഗാധരന്‍, സി.പ്രഭാകരന്‍, കെ.നാരായണന്‍, കെ.തമ്പാന്‍, സുരേഷ് കൊക്കോട്, പി.വി.നാരായണന്‍, എം.ശശി, ടി.കൃഷ്ണന്‍, ഇ.വി.പത്മനാഭന്‍, കെ.ഓമന എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് ഒ.കുഞ്ഞിക്കൃഷ്ണന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.രാജന്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.