Latest News

പുകയില വിരുദ്ധറാലിയും ആരോഗ്യ സെമിനാറും നടത്തി

കാഞ്ഞങ്ങാട്: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെയും പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുകയിലവിരുദ്ധറാലിയും ആരോഗ്യബോധവല്‍ക്കരണ സെമിനാറും നടത്തി. 

പാക്കം - ആലക്കോട് കേന്ദ്രീകരിച്ച് നടന്ന പുകയിലവിരുദ്ധ റാലി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന ആരോഗ്യ ബോധവല്‍ക്കരണ സെമിനാറില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മാധവി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.രമ്യാ രവീന്ദ്രന്‍ ക്ലാസ്സെടുത്തു. 

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.സി.കെ.ഷീബ, അജയന്‍ പനയാല്‍, പഞ്ചായത്തംഗങ്ങളായ കെ.സുമതി, എം.ഓമന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ശശീന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.ശ്രീകുമാര്‍, വി.സജിത്ത്, പി.വി.സജീവന്‍, ടി.വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി. ടി.നാരായണന്‍ സ്വാഗതവും എം.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.