Latest News

കടല്‍ ക്ഷോഭം സത്വര നടപടി സ്വീകരിക്കണം: എന്‍.എ.നെല്ലിക്കുന്ന്

കാസര്‍കോട്: കാസര്‍കോട് കടപ്പുറത്തെ അതിരൂക്ഷമായ കടല്‍ ക്ഷോഭം തടയാനും കൂടുതല്‍നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിയോടും ജലവിഭവ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു. 

ചേരങ്കൈ കാവുഗോളി കടപ്പുറത്താണ് കടലാക്രമണം ഭീകരമായിട്ടുള്ളത്. നിരവധി വീടുകള്‍ കടല്‍ വീഴുങ്ങുമെന്നുറപ്പായിട്ടുണ്ട്. പുനരധിവാസം അനിവാര്യമാണ്. കടല്‍ഭിത്തിയില്ലാത്തിടത്താണ് ഭയാനകമായ സ്ഥിതി വിശേഷംഉണ്ടായിട്ടുള്ളത്. ഓരോ വര്‍ഷവും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതല്ലാതെ ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ല. ഇനിയും എസ്റ്റിമേറ്റുകള്‍ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചാല്‍ അതിഭയാനകമായ ദുരന്തമാണ് ഉണ്ടാകാന്‍ പോകുന്നത്. 

അത്തരമൊരു ദുരന്തത്തിന് കാത്തിരിക്കാതെ ചേരങ്കൈ കടപ്പുറത്ത് കടലാക്രണം എന്നെന്നേക്കുമായി തടയാനും ഇപ്പോള്‍ ദുരിതത്തിലായ എല്ലാവരെയും പുനരധിവാസം ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളുമൊരുക്കിസഹായിക്കാനും സര്‍ക്കാര്‍ സമയം തീരെ പാഴാക്കാതെ സയ്യാറാകണമെന്ന് എന്‍.എ. നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.