ഉദുമ: കൊപ്പല്‍ കടപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ് ഏഴ് ആടുകള്‍ ചത്തു. തിങ്കളാഴ്ച രാത്രി രണ്ട് ആടുകളും കഴിഞ്ഞ ആഴ്ച അഞ്ച് ആടുകളെയുമാണ് തെരുനായ്ക്കള്‍ കൂട്ടില്‍ കയറി കടിച്ചു കൊന്നത്.
Keywords: Udma, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, World News,
തിങ്കളാഴ്ച രാത്രി കൊപ്പല്‍ കടപ്പുറത്തെ മാണിക്കത്തിന്റെ ആട്ടിന്‍കൂട്ടില്‍ കയറിയ നായ്ക്കള്‍ നാല് ആടുകളെ ആക്രമിക്കുകയായിരുന്നു. ഇവയില്‍ രണ്ട് ആടുകളെ കൊല്ലുകയും പൂര്‍ണ്ണഗര്‍ഭിണിയായ ഒരാടിനെ ക്രൂരമായി കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന ഒരാട് അല്‍ഭുതകരമായി രക്ഷപ്പെട്ടു.
ഒരാഴ്ച മുമ്പ് തൊട്ടടുത്ത ചക്കരരാമന്‍ എന്നവരുടെ അഞ്ച് ആടുകളെയാണ് നായ്ക്കള്‍ കടിച്ചുകൊന്നത്. തെരുവുനായ ശല്യം മൂലം കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ വരെ പേടിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈ പ്രദേശത്തെ രൂക്ഷമായ തെരുവുനായശല്യം ഇല്ലാതാക്കാന്‍ അതികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പൂര്‍ണ്ണഗര്‍ഭിണിയായ ആടിന്റെ പരിക്ക് ഗുരുതരമാണെന്നും പ്രാഥമിക ശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമെന്ന് ഉദുമ വെറ്റിനറി ഡോക്ടര്‍ സതീശന്‍ പറഞ്ഞു.



No comments:
Post a Comment