കാസര്‍കോട്: പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലുളള മടക്കര, അച്ചാംതുരുത്തി, മഞ്ചേശ്വരം, മാട്ടൂല്‍ മൊഗ്രാല്‍പുത്തൂര്‍, തളങ്കര തുടങ്ങി പതിനൊന്ന് കടവുകളില്‍ പോര്‍ട്ടിന്റെ നിയന്ത്രണത്തിലുളള സൊസൈറ്റികള്‍ വഴിയാണ് മണല്‍ വിതരണം ചെയ്യുന്നതെന്നും ഇതുമായി ജില്ലാ ഭരണകൂടത്തിന്റെ ഇ മണല്‍ സംവിധാനത്തിന് ബന്ധമില്ലെന്നും ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു.
ഇ-മണല്‍ സംവിധാനത്തില്‍ 44 പുഴക്കടവുകളിലെ മണലാണ് വിതരണം ചെയ്യുന്നത്. മണ്‍സൂണ്‍ ആരംഭിക്കുന്നതിനാല്‍ ജൂണ്‍ 14 വരെയാണ് ഇ മണല്‍ വിതരണം ചെയ്യുക. ജില്ലാ ഭരണകൂടത്തിന്റെ www.gspeak.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഇ മണല്‍ സംവിധാനത്തില്‍ ബുക്ക് ചെയ്യേണ്ടത്.
ഇത് എല്ലാ ദിവസവും രാവിലെ 10 മണി മുതലാണ് ബുക്കിംഗിനായി തുറന്നുകൊടുക്കുന്നത്. കോടതി വിധി പ്രകാരം നാലുമാസത്തോളം മണല്‍ വിതരണം നിലച്ചതിനാല്‍ വീണ്ടും അരംഭിച്ചപ്പോള്‍ അപേക്ഷകരുടെ എണ്ണം വളരെ കൂടുകയും അതിനനുസരിച്ച് പ്രതിദിന ക്വാട്ടയില്‍ അനുവദനീയമായ മണല്‍ പെട്ടെന്ന് തീരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇ മണല്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment