Latest News

മികച്ച ഹെല്‍ത്ത് എജ്യുക്കേറ്റര്‍ പുരസ്‌ക്കാരം സമര്‍പ്പിച്ചു

കാസര്‍കോട്: ആരോഗ്യവകുപ്പില്‍ ജില്ലയിലെ മികച്ച ഹെല്‍ത്ത് എജ്യുക്കേറ്ററായി തിരഞ്ഞെടുക്കപ്പെട്ട നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജോ.എം.ജോസിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജമീല പുരസ്‌കാരവും പ്രശസ്തി പത്രവും നല്‍കി ആദരിച്ചു. 

ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സുകള്‍, കൗണ്‍സിലിംഗ് ക്ലാസ്സുകള്‍, മോട്ടിവേഷന്‍ ക്ലാസ്സുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിലെ നൈപുണ്യം, മികച്ച പ്രഭാഷകന്‍, സംഘാടകന്‍, നേതൃത്വപാടവ കഴിവ്, ആരോഗ്യവകുപ്പിലെ വിവിധ പരിപാടികളെക്കുറിച്ചുള്ള സിഡികളുടെ രചനയും ശബ്ദം നല്‍കലും പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ എന്നിവയ്ക്കാണ് അവാര്‍ഡ് നല്‍കിയത്. 

ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഗോപിനാഥന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ഇ.മോഹനന്‍, ഡോ.എം.സി.വിമല്‍രാജ്, ഡോ.എ.വി.രാംദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മുഹമ്മദ് അഷീല്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സുനിതാ നന്ദന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.നാരായണ നായിക്, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ഡോ.പി.വി.അരുണ്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.