Latest News

ജീവനക്കാര്‍ തൊഴിലാളി ചരിത്രം പഠിക്കാന്‍ തയ്യാറാകണം- അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

തൃക്കരിപ്പൂര്‍: ഇന്ത്യയിലേയും ലോകത്തിലേയും തൊഴിലാളി വര്‍ഗം നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് തൊഴിലാളികളും ജീവനക്കാരും അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ദ്വിദിന നേതൃത്വ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 പുതിയ കാലഘട്ടത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആനൂകൂല്യങ്ങള്‍ക്ക് വേണ്ടി ജീവനക്കാര്‍ പോരാട്ടം നടത്തുന്നതോടൊപ്പം തൊഴിലാളി ചരിത്രംകൂടി പഠിക്കാനും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ജനോപകാരപ്രദമായ സിവില്‍ സര്‍വീസിന് വേണ്ടി ജീവനക്കാര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ എം ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സംഘടനാ കാര്യങ്ങള്‍ എന്ന വിഷയത്തില്‍ ജോയിന്റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ അഹമ്മദ് കുട്ടി കുന്നത്ത്, കേരള സിവില്‍ സര്‍വ്വീസ് നിയമങ്ങളും ചട്ടങ്ങളും എന്ന വിഷയത്തില്‍ സി സുനില്‍കുമാറും ക്ലാസെടുത്തു. വൈകുന്നേരം ദിനേശ് കുമാര്‍ തെക്കുമ്പാട് ശാസ്ത്ര പരീക്ഷണ കളരി അവതരിപ്പിച്ചു. 

മണിരാജ് നന്ദി പറഞ്ഞു. ഇന്ന് സംഘാടകന്‍ എന്ന വിഷയത്തില്‍ സജിത്ത് പാലേരിയും സംഘടനാ രംഗത്ത് വിവര സാങ്കേതിക വിദ്യയുടെ പങ്ക് എന്ന വിഷയത്തില്‍ കെ സി അജിത്ത് കുമാര്‍ എന്നിവര്‍ ക്ലാസെടുക്കും. ക്യാമ്പ് ഇന്ന് സമാപിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.