കാഞ്ഞങ്ങാട്: മാതാപിതാക്കള്‍ വില്‍പന നടത്തിയ കുട്ടികളില്‍ കണ്ടെത്തിയ കുട്ടിയെ സ്നേഹനികേതനിലേക്ക് മാറ്റി. കുട്ടിയെ ഏറ്റെടുത്ത ദമ്പതികള്‍ ദത്തെടുക്കല്‍ നിയമം പാലിച്ചില്ലെന്ന് കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണ് കുട്ടിയെ കണ്ണൂര്‍ പട്ടുവത്തെ സ്നേഹനികേതനിലേക്ക് മാറ്റിയത്.
കുട്ടിയെ തെളിവെടുപ്പിനായി ശനിയാഴ്ച പരവനടുക്കത്തെ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കിയിരുന്നു. തെളിവെടുപ്പിനുശേഷം ശിശുക്ഷേമ സമിതി അംഗങ്ങളാണ് സ്നേഹനികേതനിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ഹോസ്ദുര്‍ഗ് പൊലീസിന്‍െറ സഹായത്തോടെയാണ് കുട്ടിയെ സ്നേഹനികേതനില്‍ എത്തിച്ചത്.
ഒന്നരവര്‍ഷം മുമ്പാണ് ഒന്നരവയസ്സും ആറുമാസവും പ്രായമായ രണ്ട് കുരുന്നുകളെ മൂന്നേകാല്‍ ലക്ഷം രൂപക്ക് കാഞ്ഞങ്ങാട്ടുനിന്ന് വില്‍പന നടത്തിയത്. സംഭവമറിഞ്ഞ് സ്വമേധയാ കേസെടുത്ത ഹോസ്ദുര്‍ഗ് ഡിവൈ.എസ്.പിയുടെ അന്വേഷണത്തില്‍ കുട്ടികളുടെ പിതാവ് ആവിക്കര ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സുലൈമാന്‍, ഇടനിലക്കാരായ മറ്റ് മൂന്നുപേര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പ്രധാന ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച മംഗലാപുരത്തെ അഭിഭാഷക ഒളിവിലാണ്. ഇവരെ തിരഞ്ഞ് പലതവണ അന്വേഷണ സംഘം മംഗലാപുരത്തത്തെിയിരുന്നു.
സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് മൂത്ത കുട്ടിയെ ഏറ്റെടുത്ത സൂറത്കല്‍ സ്വദേശികളായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരായ ദമ്പതികളോട് ശനിയാഴ്ച ഹിയറിങ്ങിനായി എത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ഹിയറിങ് നടന്നത്. ദത്തെടുക്കലിന്‍െറ കൂടുതല്‍ നടപടികളൊന്നും തങ്ങള്‍ക്കറിയില്ലായിരുന്നെന്നും കുട്ടിക്കായി ഏത് നിയമനടപടിയും സ്വീകരിക്കുമെന്നും ദമ്പതികള്‍ പറഞ്ഞു.
വില്‍പന നടത്തിയ രണ്ടാമത്തെ കുട്ടിയെക്കുറിച്ച് ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഒളിവില്‍ പോയ അഭിഭാഷകയെ കണ്ടത്തെിയാല്‍ മാത്രമേ രണ്ടാമത്തെ കുട്ടിയെക്കുറിച്ച് വിവരം ലഭിക്കൂ. ഇതിനിടെ, അഭിഭാഷക കര്‍ണാടക ഹൈകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment