Latest News

ബൈക്ക് ഹാന്റിലിങിന് ചാര്‍ജ് വാങ്ങിയ ഷോറൂം അധികൃതര്‍ 14,000 രൂപ നഷ്ടപരിഹാരം നല്‍കണം

കാസര്‍കോട്: ബൈക്ക് വാങ്ങുമ്പോള്‍ ഹാന്റിലിങ് ചാര്‍ജ് ഇനത്തില്‍ 1000 രൂപ വാങ്ങിയ ഷോറൂം അധികൃതര്‍ 14,000 രൂപ നഷ്ടപരിഹാം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിച്ചു. കീഴൂരിലെ എം ആര്‍ പീതാംബരന്‍ ഫയല്‍ ചെയ്ത കേസില്‍ കാസര്‍കോട് ഹോണ്ട ഡീലറായ സ്‌പേസ് മോട്ടോഴ്‌സാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

കഴിഞ്ഞ ആഗസ്തില്‍ പീതാംബരന്‍ ബൈക്ക് വാങ്ങുമ്പോള്‍ ഹാന്റ്‌ലിങ് ചാര്‍ജായി 1000 രൂപ അധികമായി ഈടാക്കിയിരുന്നു. ഇതിനെതിരേ നല്‍കിയ പരാതിയില്‍ പരാതിക്കാരന് നഷ്ടപരിഹാരമായ 10,000 രൂപയും കോടതി ചെലവിലേക്കായി 3000 രൂപയും അധികം വാങ്ങിയ 1000 രൂപയും ഒരുമാസത്തിനകം തിരിച്ചുനല്‍കാനാണ് വിധി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Honda, Kizhoor

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.