കാഞ്ഞങ്ങാട്: ത്രികോണമത്സരമാണെങ്കിലും കാഞ്ഞങ്ങാട് നഗരസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുക രണ്ടുതവണയായി. ആദ്യം മൂന്ന് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തി വോട്ടെടുപ്പ് നടത്തും. അതില്‍ എറ്റവും കുറവ് വോട്ട് കിട്ടുന്ന സ്ഥാനാര്‍ഥിയെ മാറ്റിനിര്‍ത്തും. വീണ്ടും ഒരു തിരഞ്ഞെടുപ്പുകൂടി നടത്തും. അതില്‍ കൂടുതല്‍ വോട്ട് നേടുന്നയാള്‍ അധ്യക്ഷയാകും.
പ്രഭാകരന്‍ വാഴുന്നോറടി നിഷ്പക്ഷതപാലിക്കുമെന്ന സൂചനയാണ് നല്കുന്നത്. ആരും കാലുമാറിയില്ലെങ്കില്‍ യു.ഡി.എഫിന് 20 കൗണ്‍സിലര്‍മാരുടെ വോട്ട് കിട്ടും. ഇടതുപക്ഷത്തിന് 17 അംഗങ്ങളുടെയും ബി.ജെ.പി.ക്ക് അഞ്ചംഗങ്ങളുടെയും വോട്ട് ലഭിക്കും.
യു.ഡി.എഫിന്റെ ലേബലില്‍ ജയിച്ച ഐ.എന്‍.എല്‍. കൗണ്‍സിലറെയും പ്രഭാകരനെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള ശ്രമമാണ് സി.പി.എമ്മില്‍ നടക്കുന്നത്. ഈ ശ്രമം വിജയിച്ചാല്‍ ദിവ്യയ്ക്കും ജാനകിക്കുട്ടിക്കും കിട്ടുന്ന വോട്ട് സമാനമാകും. അപ്പോള്‍ നറുക്കെടുപ്പിലൂടെ അധ്യക്ഷയെ തിരഞ്ഞെടുക്കും.
അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന കെ.ദിവ്യ 20-ാം വാര്‍ഡായ അരയിയില്‍ നിന്നാണ് വിജയിച്ചത്. ജാനകിക്കുട്ടി 11-ാം വാര്‍ഡില്‍നിന്നും വിജയാ മുകുന്ദ് 15-ാം വാര്‍ഡില്‍നിന്നുമാണ് കൗണ്‍സിലര്‍മാരായത്. 43 അംഗങ്ങളാണ് കാഞ്ഞങ്ങാട് നഗരസഭയിലുള്ളത്. ഇതില്‍ യു.ഡി.എഫിന് 21 പേരാണുള്ളത്.
മുന്നണിയില്‍ ഉറച്ചുനില്‍ക്കാത്ത ഒരു ഐ.എന്‍.എല്‍. കൗണ്‍സിലറും കോണ്‍ഗ്രസ്സില്‍നിന്ന് പുറത്താക്കിയ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറടിയും ഉള്‍പ്പെടെയാണിത്. സി.പി.എമ്മിന് 16 കൗണ്‍സിലര്‍മാരുണ്ട്. ഇടത് പിന്തുണയോടെ ജയിച്ച ഒരു ഐ.എന്‍.എല്‍. കൗണ്‍സിലറും ഇവര്‍ക്കൊപ്പമുണ്ട്. ബി.ജെ.പി.യ്ക്ക് അഞ്ചംഗങ്ങളാണുള്ളത്.
Keywords: Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment