മംഗലാപുരം: കഴിഞ്ഞവര്‍ഷം പുത്തൂരില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ മരിക്കാനിടയാക്കിയ അപകടത്തിന് കെ.എസ്.ആര്‍.ടി.സി. 18.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. മംഗലാപുരം അഡീഷണല്‍ ജില്ലാ കോടതി (അഞ്ച്) ആണ് വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ ജൂണ്‍ രണ്ടിന് പുത്തൂര്‍ സെന്ത്യാറില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
അപകടത്തില്‍ പുത്തൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായിരുന്ന ലീന മസ്‌ക്രാഞ്ഞസ്, ഭര്‍ത്താവ് സെന്റ് ഫിലോമിന ഹൈസ്‌കൂളിലെ പ്യൂണ്‍ പീറ്റര്‍, മകന്‍ പ്രതീഷ്, പീറ്ററിന്റെ സഹോദരന്‍ ആന്റണി എന്നിവര്‍ മരിച്ചിരുന്നു.
Keywords: Mangalore, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment