Latest News

മോട്ടോര്‍ ജാഥക്ക് ഉജ്വല തുടക്കം

കാസര്‍കോട്: മോട്ടോര്‍ വ്യവസായത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ആരംഭിക്കുന്ന സമരത്തിന്റെ സന്ദേശവുമായി ജില്ലയില്‍ വാഹനജാഥ ആരംഭിച്ചു. സംയുക്ത സമരസമിതി നേതൃത്വത്തില്‍ ഹൊസങ്കടിയില്‍നിന്നാണ് ചൊവ്വാഴ്ച രാവിലെ ജാഥ തുടങ്ങിയത്. 


വര്‍ധിപ്പിച്ച വാഹന നികുതി പിന്‍വലിക്കുക, ടാക്‌സി- ഓട്ടോ ചാര്‍ജ് പുനര്‍നിര്‍ണയിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം വിലവര്‍ധന തടയുക, ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂലൈ ഒന്നിന് ആരംഭിക്കുന്ന 48 മണിക്കൂര്‍ ചക്രസ്തംഭനത്തിന്റെ ഭാഗമാണ് ജാഥ. 

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു തുടങ്ങിയ യൂണിയനുകള്‍ സംയുക്തമായാണ് സമരം നടത്തുന്നത്.


ഹൊസങ്കടിയില്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. എസ്ടിയു നേതാവ് ഉമ്മര്‍ അപ്പോളോ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍, ജാഥാക്യാപ്റ്റന്‍ കാറ്റാടി കുമാരന്‍, വൈസ് ക്യാപ്റ്റന്‍ കെ എന്‍ ശശി എന്നിവര്‍ സംസാരിച്ചു. ബി വി രാജന്‍ സ്വാഗതം പറഞ്ഞു. ഉപ്പള, ബന്തിയോട്, കുമ്പള, സീതാംഗോളി, പെര്‍ള, ബദിയടുക്ക, നാട്ടക്കല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മുള്ളേരിയയില്‍ സമാപിച്ചു.


സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പുറമെ മാനേജര്‍ എ കേശവ, ടി വി വിനോദ്, കെ ഉണ്ണിനായര്‍, ഗിരികൃഷ്ണന്‍, എ വിശ്വനാഥന്‍, ബി വി രാജന്‍, വിജയകുമാര്‍, കെ എന്‍ ശശി, മുഹമ്മദ് സിങ്കത്തടി, മഞ്ജുനാഥ, ഉമ്മര്‍ അപ്പോളോ എന്നിവര്‍ സംസാരിച്ചു. ജാഥ 20ന് വൈകിട്ട് തൃക്കരിപ്പൂരില്‍ സമാപിക്കും. 24ന് കാഞ്ഞങ്ങാട്, കാസര്‍കോട് ആര്‍ടിഒ ഓഫീസുകളിലേക്ക് തൊഴിലാളി മാര്‍ച്ചും സംഘടിപ്പിക്കും.

Keywords:  Praveen Togadia, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.