Latest News

പ്രവീണ്‍ തൊഗാഡിയക്കെതിരായ അറസ്റ്റുവാറണ്ടുമായി പോലീസ് വട്ടം കറങ്ങുന്നു

കാഞ്ഞങ്ങാട്: വിശ്വ ഹിന്ദു പരിഷത്ത് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയക്കെതിരായ അറസ്റ്റുവാറണ്ടുമായി പോലീസ് വട്ടം കറങ്ങുന്നു. കാഞ്ഞങ്ങാട്ടെ കേസുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്( ഒന്ന്) കോടതിയാണ് തൊഗാഡിയക്കെതിരെ ഒരുമാസം മുമ്പ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

2011 ഏപ്രില്‍ 30 ന് കാഞ്ഞങ്ങാട്ട് നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച തൊഗാഡിയ സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയെന്നാണ് കേസ്.
തൊഗാഡിയക്കെതിരായ കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രവും തുടര്‍ന്ന് തൊഗാഡിയയെ അറസ്റ്റുചെയ്യാന്‍ സാധിക്കുന്നില്ലെന്ന റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഗാഡിയക്കെതിരെ കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്. 

എന്നാല്‍ തൊഗാഡിയ എവിടെയുണ്ടെന്നതിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ട് തന്നെ അറസ്റ്റുവാറണ്ടുമായി എവിടെ പോകണമെന്ന് പോലീസിന് യാതൊരു ധാരണയുമില്ല. അഥവാ സൂചന ലഭിച്ചാല്‍ തന്നെയും തൊഗാഡിയയെ പോലുള്ള ദേശീയ നേതാവിനെ അറസ്റ്റ് ചെയ്യുന്നത് ക്രമസമാധാന പ്രശനത്തിന് കാരണമാകുമെന്നതും പോലീസിന് മുന്നിലെ വെല്ലുവിളിയാണ്. 

തൊഗാഡിയയുടെ മേല്‍ വിലാസം വ്യക്തമല്ലന്ന് ചൂണ്ടിക്കാട്ടി 2013 നവംബര്‍ 5 ന് കുറ്റപത്രം കോടതി തിരിച്ചയച്ചിരുന്നു. പ്രവീണ്‍ തൊഗാഡിയ വി എച്ച് പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, ആര്‍ കെ പുരം, ന്യൂഡല്‍ഹി എന്ന വ്യക്തമായ പേരും വിലാസവും ഉള്‍പ്പെടുത്തി പോലീസ് വീണ്ടും കുറ്റ പത്രം സമര്‍പ്പിക്കുകയും കോടതി ഇത് സ്വീകരിക്കുകയും ചെയ്തു. തൊഗാഡിയയെ അറസ്റ്റ് ചെയ്ത് ഹാജരാക്കിയാല്‍ മാത്രമേ ഈ കേസില്‍ വിചാരണ തുടങ്ങാന്‍ സാധിക്കുകയുള്ളൂ.

Keywords:  Praveen Togadia, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.