Latest News

കൂട്ടമരണത്തിന് കാരണം സര്‍ക്കാരിന്റെ നിരുത്തരവാദിത്വം: കെ കുഞ്ഞിരാമന്‍

തൃക്കരിപ്പൂര്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബമായിട്ടും ഒരാനുകൂല്യവും നല്‍കാത്ത സര്‍ക്കാരിന്റെ നിര്‍ദാക്ഷിണ്യമാണ് ഒരു കുടുംബത്തെ ഒന്നടങ്കം ആത്മഹത്യ ചെയ്യാനിടയാക്കിയതെന്നും സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കെ കുഞ്ഞിരാമന്‍ എംഎല്‍എ ആവശ്യപ്പെട്ടു. 

വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ രോഗഭീതിയില്‍ കഴിഞ്ഞ കുടുംബത്തിലെ രണ്ടുകുട്ടികള്‍ സമാന അസുഖം ബാധിച്ച് മരിച്ചിരുന്നു. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ മേഖലയായി പ്രഖ്യാപിച്ച പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടവരല്ലെന്ന കാരണത്താലാണ് ഈ കുടുംബത്തെ തഴഞ്ഞത്. മറ്റു പഞ്ചായത്തുകളിലും ലിസ്റ്റില്‍പെടാത്ത നൂറുകണക്കിന് രോഗികളുണ്ട്. ഇവരെല്ലാം ക്യാമ്പുകളില്‍ പങ്കെടുത്ത് രോഗം സ്ഥിരീകരിച്ചവരാണ്. 

ഇവരെയെല്ലാം പട്ടികയിലുള്‍പ്പെടുത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ കേട്ടഭാവം നടിക്കുന്നില്ല. ജീവിക്കാന്‍ ഗത്യന്തരമില്ലാതായ കുടുംബമൊന്നാകെ ആത്മഹത്യ ചെയ്തതിലൂടെയെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കണം. ഇനിയെങ്കിലും മുഴുവന്‍ ദുരിതബാധിതരെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റിലുള്‍പ്പെടുത്തി ഈ കുടുംബങ്ങളെ കൂട്ട ആത്മഹത്യയില്‍നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ കുഞ്ഞിരാമന്‍ എംഎല്‍എ ആവശ്യപ്പെട്ടു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.