Latest News

ബൈക്കിലിടിച്ചശേഷം നിയന്ത്രണം വിട്ടോടിയ കാര്‍ മരത്തിലിടിച്ചു: രണ്ട് പേര്‍ക്ക് പരിക്ക്‌

പൊയിനാച്ചി: ബൈക്കിലിടിച്ചശേഷം നിയന്ത്രണംവിട്ടോടിയ കാര്‍ മരത്തിലിടിച്ച് ബൈക്കുയാത്രക്കാരനും കാര്‍ ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റു.

ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക് ദേശീയപാതയില്‍ പൊയിനാച്ചി ഭജനമന്ദിരത്തിനു സമീപമാണ് അപകടം. ബൈക്കുയാത്രക്കാരന്‍, കരിച്ചേരിപറമ്പില്‍ ആഭരണ നിര്‍മാണകേന്ദ്രം നടത്തുന്ന ബീബുങ്കാലിലെ സതീശന്‍ (45), കാറിലുണ്ടായിരുന്ന മേല്പറമ്പ് കീഴൂരിലെ റഹ്മാന്‍ (25) എന്നിവരെ ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരത്തിലിടിച്ച കാറില്‍ കുടുങ്ങിയ റഹ്മാനെ നാട്ടുകാരാണ് പുറത്തെടുത്തത്. സതീശന്‍ പൊയിനാച്ചിയില്‍വന്ന് തിരിച്ചുപോകുന്നതിനിടയിലാണ് അപകടം. കാര്‍ ചട്ടഞ്ചാല്‍ഭാഗത്തുനിന്ന് വരികയായിരുന്നു. കെ.എസ്.ഇ.ബി.യുടെ ജീപ്പിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.