അമ്പലത്തറ : കാമുകിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി വിവാഹം കഴിപ്പിച്ചു. കണ്ണൂര്‍ സ്വദേശിയായ യുവാവിനെയും അമ്പലത്തറ പാറപ്പള്ളി സ്വദേശിനിയായ യുവതിയെയുമാണ് നാട്ടുകാര്‍ ഇടപെട്ട് തിങ്കളാഴ്ച വിവാഹം കഴിപ്പിച്ചത്.
ഞായറാഴ്ച രാത്രിയാണ് കണ്ണൂര്‍ സ്വദേശിയായ 26 കാരന്‍ പാറപ്പള്ളി സ്വദേശിനിയായ 22 കാരിയെ കാണാന്‍ പാറപ്പള്ളിയിലെ വീട്ടിലെത്തിയത്. തല്‍സമയം യുവതിയുടെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.
മാതാപിതാക്കള്‍ പുറത്തു പോയിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇരുവരെയും കൈയ്യോടെ പിടികൂടുകയും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. യുവാവ് ഇതിന് അല്‍പം സാവകാശം ചോദിച്ചുവെങ്കിലും പിന്നീട് ഒഴിഞ്ഞു മാറാനുള്ള സാധ്യത കണക്കിലെടുത്ത് വിവാഹകാര്യത്തില്‍ നാട്ടുകാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഉച്ചയോടെ പള്ളിയില്‍ വെച്ച് വിവാഹവും നടന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment