ചെറുവത്തൂര്‍: ചന്തേര എസ് ഐ പി ആര്‍ മനോജിനെ സ്ഥലം മാറ്റി. ബേക്കല്‍ സ്റ്റേഷനിലേക്കാണ് മനോജിനെ മാറ്റിയത്. ബേക്കലില്‍ നിന്ന് പി നാരായണനെ ചന്തേരയിലേക്കും മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലാം തവണയാണ് മാനോജിനെ സ്ഥലം മാറ്റുന്നത്.
ചെറുവത്തൂര്‍, പടന്ന, തൃക്കരിപ്പൂര്‍ മേഖലകളിലെ ഭരണ കക്ഷി നേതാക്കളുടെ കടുത്ത അതൃപ്തിയാണ് എസ് ഐ മനോജിന്റെ കസേര തെറിപ്പിച്ചത്. ഓപ്പറേഷന്‍ കുബേരക്കിടെ സംസ്ഥാനത്ത് തന്നെ ആദ്യമായാണ് എസ് ഐയെ സ്ഥലം മാറ്റുന്നത്.
അഴിത്തല സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ഏച്ചിക്കൊവ്വലിലെ ഭര്‍തൃ വീട്ടുകാര്‍ മര്‍ദ്ദിച്ച സംഭവത്തിലും പടന്നയില്‍ ലീഗ് അനുഭാവിക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലും ചന്തേര എസ് ഐ സ്വീകരിച്ച നിലപാട് യു ഡി എഫ് നേതാക്കളെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
സമാനമായ മറ്റുചില സംഭവങ്ങളിലും ഇരകള്‍ക്ക് നീതി ലഭിച്ചില്ലെന്നാണ് പ്രധാനമായും യു ഡി എഫ് നേതാക്കളുടെ പരാതി. ചന്തേര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് മൂന്നംഗ സി പി എം സംഘത്തിന്റെ താല്‍പ്പര്യമനുസരിച്ചാണ് എസ് ഐ പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് നേരില്‍ പരാതിപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് പരാതിയെ കുറിച്ച് പഠിക്കാന്‍ ആഭ്യന്തര മന്ത്രി സംസ്ഥാന പോലീസിലെ അഡ്മിനിസ്‌ട്രേഷന്‍ എഡിജിപി കൃഷ്ണ മൂര്‍ത്തിയെ ചുമതലപ്പെടുത്തി. എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മനോജിനെ ചന്തേരയില്‍ നിന്ന് ബേക്കലിലേക്ക് മാറ്റിയത്.
ഇതേ സമയം ചന്തേരയില്‍ ചുമതലയേറ്റ ശേഷം ആയിറ്റി വെള്ളാപ്പ് മേഖലയില്‍ മണല്‍ ലോബിക്ക് കടിഞ്ഞാണിടുകയും കര്‍ശന നിലപാട് സ്വീകരിക്കുകയും ചെയ്തതാണ് എസ് ഐ മനോജിന് വിനയായതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment