Latest News

മൊഗ്രാലില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും 25 പവന്‍ കവര്‍ന്നു

കാസര്‍കോട്: മൊഗ്രാല്‍ മൈമുന്‍ നഗറിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണ്ണവും 5000 രൂപയും കവര്‍ന്നു. സൗദിയില്‍ ജോലി ചെയ്യുന്ന മൂനീര്‍ കോട്ടക്കുന്നിന്റെ മൈമൂന്‍ നഗറിലുളള വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ 3 .30 മണിയോടെ കവര്‍ച്ച നടന്നത്.

ഇരുനില വീടിന്റെ ഒന്നാം നിലയില്‍ മുനീറിന്റെ ഉമ്മ ആയിഷ കിടന്നുറങ്ങുന്ന മുറിയിലെ ഷെല്‍ഫ് കുത്തി തുറന്നായിരുന്നു ആഭരണങ്ങള്‍ കവര്‍ന്നത്. തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മുനീറിന്റെ ഭാര്യ അര്‍ഫാന ബാത്ത് റൂമില്‍ പോകവേ സെന്‍ട്രല്‍ ഹാളില്‍ എന്തൊക്കെയോ ശബ്ദം കേട്ടു. അവര്‍ ബഹളം വച്ചതോടെ കവര്‍ച്ചക്കാരന്‍ അവരുടെ മുടിക്കു പിടിച്ചു വലിച്ച് താഴെ തള്ളിയിട്ട് ഓടിരക്ഷപ്പെടുകയായിരുന്നു. 

രക്ഷപ്പെടുന്നതിനിടയില്‍ ആറു പവന്റെ ആഭരണങ്ങള്‍ നിലത്തുവീണു. ചുവരില്‍ കവര്‍ച്ചക്കാരന്റെ ചളി പുരണ്ട കൈ അടയാളം പതിഞ്ഞിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Malayalam Movie, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Robbery, Mogral

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.