Latest News

മലിനജലവും റോഡും ശുചീകരിച്ചു

കാഞ്ഞങ്ങാട്‌: അജാനൂര്‍ പഞ്ചായത്ത്‌ 12-ാം വാര്‍ഡ്‌ വെള്ളിക്കോത്ത്‌ വലിയ വളപ്പ്‌ പ്രദേശത്തെ വെള്ളക്കെട്ടുകളും റോഡിന്‌ ഇരുവശത്തുമുള്ള കാടുകളും വെട്ടിത്തളിച്ച്‌ കൊണ്ട്‌ പ്രദേശത്തെ ബി.ആര്‍.എസ്‌.കെ. ഗ്രൂപ്പ്‌ പ്രദേശത്ത്‌ നിന്നും മാരകരോഗങ്ങള്‍ പടര്‍ന്ന്‌ പിടിക്കുന്നതില്‍ നിന്നും നാടിനെ മോചിതമാക്കുന്നതിന്‌ വേണ്ടി പ്രവര്‍ത്തനം നടത്തി. 

പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പത്മിനി പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി. വി.വി.രജീഷ്‌, എം.രാജേഷ്‌, ടി.വി.ശ്രീജിത്ത്‌കുമാര്‍, ടി.വി.കൃഷ്‌ണന്‍, ടി.വി. രമേശന്‍, ടി.വി.ബാബു, പി.വി.രാജീവന്‍, വിവേക്‌ ഷാരൂണ്‍, അജിത്ത്‌, പ്രജീഷ്‌ എന്നിവരടക്കം പ്രദേശത്തെ കൂട്ടായ്‌മയിലൂടെ പ്രവര്‍ത്തനം വിജയത്തിലെത്തിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kanhangad.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.