ദുബായ്: ഫുട്ബോള്‍ പ്രേമികളുടെ സ്വപ്നഭൂമിയായ ബ്രസീലിലെ മാറക്കാനാ ഗ്രൗണ്ടിലേയ്ക്ക് ലോകകപ്പു കളിക്കുന്ന ഫ്രഞ്ച് ടീമിനൊപ്പമിറങ്ങാന് മലയാളി ബാലനും. ദുബായിലെ മലയാളി വിദ്യാര്‍ഥിയായ എട്ടുവയസ്സുകാരന് ഫഹിം ഫൈസലിനാണ് ഫ്രാന്‍സിനൊപ്പം ഗ്രൗണ്ടിലിറങ്ങാന്‍ ഭാഗ്യം കിട്ടിയത്.
ഈ മാസം 25ന് റിയോ ഡി ജ നീറോയില്‍ ഫ്രാന്‍സ്- ഇക്വഡോര്‍ മല്‍സരത്തില്‍ കളിക്കാരോടൊപ്പം കൈ പിടിച്ച് ഫഹിം ഫൈസലുമിറങ്ങും. കടുത്ത ഫുട്ബോള്‍ ആരാധകനായ ഫഹിം ദുബായ് സെപ്റ്റ് സെന്ററില്‍ ഫുട്ബോള്‍ പരിശീലിക്കുന്നുണ്ട്.
ജെംസ് വിഞ്ചെസ്റ്റര്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. മക്ഡൊണാള്‍ഡ്സ് അറേബ്യ നടത്തിയ മല്‍സരത്തിലൂടെയാണ് ബ്രസീലില്‍ പോകാന്‍ അവസരമൊ രുങ്ങിയത്. യുഎഇയില്‍ നിന്നു നാലു വിദ്യാര്‍ഥികളെയാണ് മക്ഡൊണാള്‍ഡ് തിരഞ്ഞെടുത്തത്. ഇറങ്ങുന്നതു ഫ്രാന്സിനൊപ്പമാണെങ്കിലും ക്രിസ്റ്റിയാനോ റൊണാള് ഡോയുടെ പോര്‍ച്ചുഗലാണ് ഫഹിമിന്റെ ഇഷ്ട ടീം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫൈസലിന്റെ മകനാണ് ഫഹിം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment