Latest News

ബ്ളേഡ് മാഫിയക്കെതിരെ കേസെടുത്തില്ല: ബാര്‍ബര്‍ ഷാപ്പുടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്ലം: ബ്‌ളേഡ് മാഫിയയ്ക്ക് ഈടായി നല്‍കിയ വസ്തുവും വീടും നഷ്ടമാകുമെന്ന് കരുതി ആത്മഹത്യയ്ക്ക് ശ്രമിച്ച ബാര്‍ബര്‍ ഷാപ്പുടമയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചാലുംമൂട് കുപ്പണ സ്വദേശി സതീശനെയാണ് തിങ്കളാഴ്ച് രാവിലെ 8 മണിയോടെ വീട്ടില്‍ ഉറക്കഗുളിക കഴിച്ച് അവശ നിലയില്‍കണ്ടെത്തിയത്.

അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുപ്പണയിലെ വീടും വസ്തുവും കിളികൊല്ലൂര്‍ സ്വദേശിക്ക് പണയപ്പെടുത്തി സതീശന്‍ നേരത്തെ പണം കടം വാങ്ങിയിരുന്നു. കടം വാങ്ങിയ പണത്തിന് പലിശ നല്‍കി വരുന്നതിനിടെ ഈട് വസ്തു പണയപ്പെടുത്തി ബാങ്ക് ലോണെടുക്കാനും മറിച്ചുവില്‍ക്കാനും പലിശ മാഫിയസംഘം നടത്തിയ ശ്രമത്തെ എതിര്‍ത്തതോടെ സതീശനും കുടുംബത്തിനുമെതിരെ ബ്‌ളേഡ് മാഫിയ സംഘം ഭീഷണി മുഴക്കി. ഇതു സംബന്ധിച്ച് അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Suicide attempt, Hospital, Police.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.