Latest News

കുബേര: പഞ്ചായത്തംഗത്തെ സി.പി.എം. പുറത്താക്കി

പീരുമേട്‌: കുബേര കേസില്‍ ഉള്‍പ്പെട്ട സി.പി.എം. ഏലപ്പാറ ബ്രാഞ്ച്‌ സെക്രട്ടറി കൂടിയായ പഞ്ചായത്ത്‌ അംഗത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. കൂടാതെ ഗ്രാമപഞ്ചായത്ത്‌ അംഗമടക്കം മറ്റ്‌ അഞ്ചുപേരെ തരം താഴ്‌ത്തുകയും ചെയ്‌തു. 

ഏലപ്പാറ ഗ്രാമപഞ്ചായത്തംഗം വിജയകുമാറിന്റെ വീട്ടില്‍നിന്ന്‌ കുബേര റെയ്‌ഡില്‍ മുദ്രപത്രങ്ങളും തുക എഴുതാത്ത ചെക്കുകളും പോലീസ്‌ കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം വിജയകുമാര്‍ ഒളിവില്‍ പോകുകയും ചെയ്‌തു. 

സി.പി.എം. ഏലപ്പാറ ബ്രാഞ്ച്‌ സെക്രട്ടറി പദവിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നുമാണ്‌ വിജയകുമാറിനെ പുറത്താക്കിയത്‌. മറ്റൊരു പഞ്ചായത്തംഗമായ എം.കെ. കുഞ്ഞുമോന്‍, പാര്‍ട്ടി നേതാക്കളായ വി.കെ. പ്രസന്നന്‍, വി.പി. ബാബു, യേശുരാജന്‍, പി.ടി. അശോകന്‍ എന്നിവരെ ഏലപ്പാറ ലോക്കല്‍ കമ്മിറ്റിയില്‍നിന്നു ബ്രാഞ്ചിലേക്ക്‌ തരം താഴ്‌ത്തുകയും ചെയ്‌തു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.