Latest News

വാലു മുളച്ച മുസ്ലീംബാലനെ തേടി വിശ്വാസികളുടെ തിരക്ക്..

ശരീരത്തിന്റെ പിറകില്‍ വാല്‍ മുളച്ചത് ശാരീരിക വൈകല്യമുള്ള ബാലന് തുണയാകുന്നു. വാല്‍മുളച്ച പഞ്ചാബിലെ ഒരു ഉള്‍നാടന്‍ പ്രദേശത്ത് ജീവിക്കുന്ന 13 വയസ്സുള്ള അര്‍ഷിദ് അലി ഖാന്‍ എന്ന മുസ്ലീം ബാലന്‍ ഇപ്പോള്‍ നിരവധി പേരുടെ കണ്‍കണ്ട ദൈവമാണ്.

വാല്‍മുളച്ചതു കാരണം ഹനുമാന്റെ പുനര്‍ജന്മമാണ് പയ്യനെന്നാണ് ചില വിശ്വാസികള്‍ പറയുന്നത്. വാലുള്ള ഹനുമാന്റെ പുനര്‍ജന്മത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ദൂരദേശത്തുനിന്നുപോലും അനുഗ്രഹംവാങ്ങാന്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ര്‍ഷിദിന്റെ അനുഗ്രഹം മൂലം വിശ്വാസികള്‍ക്ക് അനേകം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മക്കളില്ലാത്ത ചില വിശ്വാസികള്‍ക്ക് അര്‍ഷിദിന്റെ അനുഗ്രഹത്തെ തുടര്‍ന്ന് കുട്ടികളുണ്ടായതായും കഥകള്‍ വ്യാപിച്ചതോടെ തങ്ങളുടെ ദു:ഖങ്ങള്‍ അറുതി വരുത്താനായി ബാലനെ തേടിയെത്തുന്ന ആളുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്.

കാലുകള്‍ക്ക് വൈകല്യമുള്ള അര്‍ഷിദ് വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്. വാല്‍ സുരക്ഷിതമായി മുറിച്ചുകളയാമെന്ന് ഡോക്ടര്‍മാര്‍ വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. ഓപ്പറേഷന്‍ അപകടകരമായതിനാല്‍ കുട്ടിയുടെ വാല്‍ വളരുന്നത് തന്നെയാണ് നല്ലതെന്നാണ് വീട്ടുകാരുടെ നിലപാട്.

അര്‍ഷിദിന്റെ പിതാവ് നാലാം വയസ്സില്‍ മരിച്ചപ്പോള്‍ മാതാവ് പുനര്‍വിവാഹിതയായി പോയി. അര്‍ഷിദിനെ വളര്‍ത്തുന്നത് മുത്തശ്ശനും രണ്ടു അമ്മാവന്‍മാരും ചേര്‍ന്നാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Panjab, Muslim Boy.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.