Latest News

നടന്‍ മുകേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍ രംഗത്ത്

കൊല്ലം: നടന്‍ മുകേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്ത്. ആര്‍എസ്പിയെ വിമര്‍ശിച്ച മുകേഷ് അറിയാത്ത പണിക്ക് പോകരുതെന്ന് ഷിബു മുന്നറിയിപ്പ് നല്‍കി. മുകേഷ് നല്ല കൊമേഡിയനാണെന്നും താങ്കള്‍ ചെയ്ത റോളുകള്‍ ആസ്വദിക്കാറുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

മുകേഷ് ആര്‍എസ്പിയെ അപമാനിച്ചു. ആര്‍എസ്പി എന്ന പാര്‍ട്ടിയെ കൊല്ലത്ത് വന്നാല്‍ കാണാം. സിപിഐയെ കാണാന്‍ എവിടെ പോകണമെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു. ആര്‍എസ്പിയുടെ കൊല്ലത്ത് നടക്കുന്ന ലയന സമ്മേളനത്തിലാണ് മുകേഷിനെതിരേ മന്ത്രി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Actor, Mukesh, Shibu Baby John.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.