Latest News

പരാതി പറയാന്‍ ചെന്ന ഉപഭോക്താക്കള്‍ക്കെതിരെ കേസ്: ലീഗ് വൈദ്യുതി ഓഫീസ് ഉപരോധിക്കും

ഉദുമ: ഉദുമ വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പരാതി പറയാന്‍ ചെന്ന യുവാക്കള്‍ക്കെതിരെ കളളക്കേസ് കൊടുത്ത് ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിററിയുടെ നേതൃത്വത്തില്‍ ഉദുമ വൈദ്യുതി സെക്ഷന്‍ ഓഫീസ് ഉപരോധിക്കുന്നു. 

വ്യാഴാഴ്ച രാവിലെ നടക്കുന്ന ഉപരോധ സമരത്തില്‍ ജില്ലാ, മണ്ഡലം നേതാക്കള്‍ സംബന്ധിക്കും
കഴിഞ്ഞ ദിവസം പരാതി പറയാന്‍ ഉദുമ വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ എത്തിയ കോട്ടിക്കുളത്തെ അഞ്ച് യുവാക്കള്‍ക്കെതിരെ ഓഫീസ് അക്രമിച്ചെന്ന പരാതിയില്‍ ബേക്കല്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ദിവസങ്ങളോളം വൈദ്യുതി ബന്ധം തകരാറായിട്ടും തിരിഞ്ഞു നോക്കാതെ ഉപഭോക്തക്കളെ വട്ടം കറക്കുകയും പരാതി പറയാന്‍ ഓഫിലെത്തുന്ന ഉപഭോക്താക്കളെ ഭീഷണി പ്പെടുത്തി കളളക്കേസില്‍ കുടുക്കുന്ന ഉദുമ വൈദ്യുതി സെക്ഷനിലെ ജീവനക്കാര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നുമെന്ന് ലീഗ് പഞ്ചായത്ത് കമ്മിററി പ്രസിഡണ്ട് ഹമീദ് മാങ്ങാട്, ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത് എന്നിവര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.