വടകര: ചോറോട് കൈനാട്ടിയില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. താഴെ അങ്ങാടി മുഖച്ചേരി ഭാഗം എടത്തില്‍ അസിഫ് (18) ആണ് മരിച്ചത്. പരിക്കേറ്റ മൂന്നു പേരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈനാട്ടി ദേശീയപാതയോരത്ത് കോഴിസ്റ്റാളിന് സമീപം കുഴല്‍ കിണര്‍ കൂഴിക്കുന്നതിനിടെയാണ് അപകടം.
ഇരുമ്പ് പൈപ്പ് സമീപത്തെ വൈദ്യൂതി ലൈനില്‍ തൊട്ടയുടന്‍ ആസിഫിന് ഷേക്കേറ്റു. ആസിഫ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന അസ്ഹദ് (18), സാബിത്ത്(18), അബ്ദുറഹ്മാന്‍ (48) എന്നിവര്‍ക്ക് ഷോക്കെറ്റെങ്കിലും തെറിച്ചു പോയതിനാല്‍ രക്ഷപ്പെട്ടു. താഴെ അങ്ങാടിയിലെ അബ്ദുറഹിമാന്‍െറ കൂടെ കഴിഞ്ഞ രണ്ടു ദിവസമായി കൂഴല്‍ കിണര്‍ നിര്‍മ്മാണത്തിന് സഹായിയായി ആസിഫ് പോകുന്നു.
മല്‍സ്യത്തൊഴിലാളി ഉരുണീന്‍െറവിട അസീസിന്‍െറയും റസിയയുടെയും മകനാണ് ആസിഫ്. അന്‍സാര്‍, അജ്മല്‍ ഷാനു, ഷെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment