Latest News

എന്‍ഡോസള്‍ഫാന്‍: ദുരന്തബാധിതര്‍ക്കെല്ലാം സഹായം എത്തിക്കാന്‍ നടപടിവേണം: പി കരുണാകരന്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കെല്ലാം സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയുടെ ഫലമാണ് ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ തമ്പാന്റെ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. 

നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള പഞ്ചായത്തുകളുടെ സമീപ പഞ്ചായത്തുകളിലെയും സമാന രോഗികളെ ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചിരുന്നുവെങ്കില്‍ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല. ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ചയും കാലതാമസവുമാണുണ്ടാകുന്നത്.

ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ സെല്‍ പിരിച്ച്‌വിട്ട് മന്ത്രി അധ്യക്ഷനായ സെല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയത്. 

മന്ത്രിയുടെ സൗകര്യംനോക്കി മാത്രം ചേരുന്ന യോഗങ്ങള്‍ ചടങ്ങായി മാറുന്ന സ്ഥിതിയാണ്. പഴയകമ്മിറ്റി പുനഃസ്ഥാപിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സമീപ പഞ്ചായത്തിലെ രോഗികളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിച്ച് എത്രയും വേഗം ഉത്തരവ് ഇറക്കണം. പി കരുണാകരന്‍ പറഞ്ഞു. തമ്പാന്റെയും കുടുംബത്തിന്റെയും മരണത്തില്‍ എംപി അനുശോചിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.