കോഴിക്കോട്: പാര്‍ട്ടി നിലപാടിനു വിരുദ്ധമായി ബാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിരാക്ഷേപ പത്രം നല്‍കിയ വിഷയത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ ഹസീന താജുദ്ദീന്‍ അടക്കം കൌണ്‍സിലിലെ 11 അംഗങ്ങളെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയുടേതാണു തീരുമാനം.
അതേസമയം, നഗരസഭ അധ്യക്ഷയോടും സ്ഥിരംസമിതി അധ്യക്ഷനോടും രാജി ആവശ്യപ്പെടാനുള്ള ജില്ലാ കമ്മിറ്റി ശുപാര്‍ശ സംസ്ഥാന നേതൃത്വം തള്ളി. ഇതിനുപുറമേ, കൌണ്‍സിലിന് ഉപദേശം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ മുനിസിപ്പല്‍ കമ്മിറ്റിയെ മുഴുവനായി പിരിച്ചുവിട്ടു. മുസ്ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി എം.പി. ജാഫറിനെയും സസ്പെന്‍ഡ് ചെയ്തു. നഗരസഭാധ്യക്ഷയുടെ രാജിക്കാര്യത്തില്‍ ഒഴികെ ജില്ലാ കമ്മിറ്റി നല്‍കിയ മുഴുവന്‍ നിര്‍ദേശങ്ങളും സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
നഗരസഭയിലെ ഭരണപങ്കാളിയായ കോണ്‍ഗ്രസ് കൌണ്‍സിലര്‍മാരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനു പിന്നാലെയാണു ലീഗിന്റെ നടപടി. ഇതോടെ ആര്‍ക്കും കേവലഭൂരിപക്ഷം ഇല്ലാത്ത നഗരസഭയില്‍ ഭരണപ്രതിസന്ധി കൂടുതല്‍ രൂക്ഷമാവും. ബാറിനു നിരാക്ഷേപ പത്രം നല്‍കിയ സംഭവത്തില്‍ മുസ്ലിം ലീഗ് നിയോഗിച്ച അനേഷണ സമിതിയുടെ കണ്ടെത്തലുകള്‍ ജില്ലാ കമ്മിറ്റി ചര്‍ച്ചചെയ്തു സംസ്ഥാന പ്രവര്‍ത്തകസമിതിക്കു നല്‍കുകയായിരുന്നു.
ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് കൌണ്‍സിലര്‍മാരുടെയും നേതാക്കളുടെയും പങ്കു സംബന്ധിച്ച കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രസിഡന്റ് വി.എം. സുധീരന്റെ പരിഗണനയിലാണ്. കൌണ്‍സിലര്‍മാര്‍ക്കെതിരായ നടപടിക്കു പുറമേ പ്രാദേശിക നേതാക്കള്‍ക്കെതിരെയും നടപടി വരുമെന്നാണു സൂചന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment