Latest News

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പരസ്യ ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറണം; അജി ബി. റാന്നി

തിരുവനന്തപുരം: പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നവരും ബ്രാന്‍ഡ് അമ്പാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്നവരുമായ മലയാള സിനിമാ രംഗത്തെ പ്രമുഖര്‍ അതില്‍ നിന്ന് പിന്‍തിരിയണമെന്ന് ദേശീയ ജനജാഗ്രത പരിഷത് സംസ്ഥാന പ്രസിഡന്റ് അജി ബി. റാന്നി ആവശ്യപ്പെട്ടു.

പൊതുജനങ്ങളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതുമായ സിനിമ രംഗത്തെ പ്രമുഖര്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള വരായി മാറുവാന്‍ സന്മനസ്സു കാട്ടണം. ഇന്ത്യന്‍ പ്രതിരോധ സേവനയിലെ ലെഫ്റ്റണല്‍ പദവി വഹിക്കുന്നതും കോടിക്കണക്കിന് ആരാധകരുള്ളതുമായ മോഹന്‍ലാലിനെപോലെയുള്ള അതി പ്രഗത്ഭരായ അഭിനേതാക്കള്‍ കൂടുതല്‍ ജാഗരൂകരാകേണ്ടതാണ്. 

വര്‍ദ്ധിച്ചു വരുന്ന ബ്ലേഡ് മാഫിയയുടെ ചൂഷണത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് സിനിമ രംഗത്തെ പ്രമുഖര്‍ പിന്തുണ നല്‍കണമെന്നും അജി ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Aji B Ranni.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.