ചെങ്ങളായി: കോട്ടയം പാലയില്‍ ബൈക്കില്‍ സഞ്ചരിക്കവെ മണല്‍ ലോറിയിടിച്ച് പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ചെങ്ങളായിലെ യുവാവ് മരണമടഞ്ഞു. ചെങ്ങളായി നെടുവാലൂര്‍ കോരന്‍ ചിറത്ത് പരേതനായ സുരേന്ദ്രന്റെ മകന്‍ നിജില്‍ (23) ആണ് മരണമടഞ്ഞത്. വ്യാഴാഴ്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു അപകടം.
ആറ് മാസമായി കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് റപ്രസന്റേറ്റീവായി ജോലി ചെയ്തുവരികയായിരുന്നു. നിജില്‍ ഓടിച്ച ബൈക്കില്‍ സിഗ്നല്‍ തെറ്റിച്ച് എതിരെ വരികയായിരുന്ന ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. മണല്‍ കയറ്റി വരികയായിരുന്നു ടിപ്പര്‍ ലോറി. ഗുരുതരമായി പരിക്കേറ്റ് നിജിലിനെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ]
തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. എല്‍.ഐ.സി ഏജന്റായ രത്‌നവല്ലി മാതാവ്. നവ്യ(ബാംഗ്ലൂര്‍) ഏക സഹോദരി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Accident, Hospital Treatment, Obituary.


No comments:
Post a Comment