Latest News

നീലേശ്വരം പോലീസ് സ്റ്റേഷനിലെ ബൈക്ക് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

നീലേശ്വരം: നീലേശ്വരം പോലീസ് സ്റ്റേഷനിലെ മോട്ടോര്‍ സൈക്കിള്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ചാത്തമത്ത് വായനശാലക്ക് സമീപത്ത് നിന്നാണ് വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ കെ.എല്‍. 01. ബി. കെ 9655 നമ്പര്‍ ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈ ക്ക് തട്ടിക്കൊണ്ടുപോയത്.

ചാത്തമത്ത് സി പി എം- ബി ജെ പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പോലീസ് ഈ പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനിടയില്‍ രാത്രി പോലീസുകാരന്‍ വിജയനും ഹോംഗാര്‍ഡ് നാരായണനും പട്രോളിംഗിനിടയില്‍ ബൈക്ക് റോഡരികില്‍ വെച്ച് ഊട് വഴിയിലൂടെ ചുറ്റിയ ശേഷം തിരിച്ചുവരുമ്പോഴേക്ക് ബൈക്ക് അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു.

ബി ജെ പി പ്രവര്‍ത്തകന്‍ സുധീഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം നാല് സി പി എമ്മുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൈക്ക് തട്ടിക്കൊണ്ടുപോയത്. ഇത് തൊട്ടടുത്തുള്ള കാര്യങ്കോട് പുഴയില്‍ ഉപേക്ഷിച്ചിട്ടുണ്ടാകുമെന്നാണ് സംശയം. നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Neleswaram, Police Station, Bike, Kidnap.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.