മലപ്പുറം: അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദാരിദ്ര്യമകറ്റുന്നതില്‍ ആഭ്യന്തര മന്ത്രിയുടെ പാര്‍ട്ടിയടക്കം പരാജയപ്പെട്ടതിന്റെ ഫലമായിട്ടാണ് അവിടെ നിന്ന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലത്തെുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു.
മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിത സാഹചര്യവും തേടിയാണ് കേരളത്തിലെ അനാഥാലയങ്ങളില്‍ കുട്ടികളെത്തുന്നത്. ഇതിനെ മനുഷ്യക്കടത്തെന്ന് പറയുന്നവര്‍ക്കൊപ്പം നിന്നാണ് ആഭ്യന്തര മന്ത്രിയടക്കമുള്ളവര്‍ പ്രതികരിക്കുന്നത്. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ അലംഭാവം കാണിച്ചതാണ് വിഷയം ഇത്രയും വഷളായതെമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യ സേവനവും ജീവകാരുണ്യവുമാണ് ലക്ഷ്യമെങ്കില്‍ അവിടെ പോയി അനാഥാലയങ്ങള്‍ നടത്തുന്നതാണ് നല്ലതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു. സമസ്ത അടക്കം കേരളത്തിലെ നിരവധി സംഘടനകള്‍ അവിടെ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment