Latest News

മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മതപരിവര്‍ത്തനം സജീവം

തിരുവനന്തപുരം: മെഡിക്കല്‍കോളേജ് ആശുപത്രിയ്ക്കുള്ളില്‍ രോഗികളെ ആശ്വസിപ്പിക്കാനെന്ന വ്യാജേന മതപരിവര്‍ത്തനം നടത്തുന്ന സംഘങ്ങള്‍ സജീവം. തീരാവേദനയും സാമ്പത്തിക ബുദ്ധിമുട്ടും മൂലം ദുരിതത്തിലായ രോഗികളെ തിരഞ്ഞുപിടിച്ചാണ് മതപരിവര്‍ത്തനം നടത്തുന്ന ഏജന്‍സികള്‍ വല വീശുന്നത്. ഇവരുടെ അടുത്തെത്തുന്ന സംഘാംഗങ്ങള്‍ ആദ്യം വീട്ടിലെ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കും. അതിനൊപ്പം രോഗവിവരവും മനസിലാക്കി പ്രാര്‍ത്ഥിക്കും. ഇതിനിടെ ചെറിയൊരു തുകയും ഒപ്പം മതഗ്രന്ഥവും ലഘുലേഖകളും കൈമാറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവരെത്തി രോഗിയുടെ മനോഗതി മനസിലാക്കി അതനുസരിച്ച് കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കും. ആശുപത്രി വിടാറാകുമ്പോഴേയ്ക്കും ഇവര്‍ മതം മാറിയിട്ടുണ്ടാവുമെന്ന് ഉറപ്പാണ്.

മുന്‍ സൂപ്രണ്ട് ഡോ. നിസാറുദ്ദീന്റെ ഭരണകാലത്ത് ഇതേ രീതിയില്‍ മതം മാറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കര്‍ശനമായി നടപടി എടുത്തിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ സംഘങ്ങള്‍ ആശുപത്രിയില്‍ യഥേഷ്ടം കയറിത്തുടങ്ങി. ഇതിനെ ഏതെങ്കിലും സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം ചെയ്താല്‍ അയാളെ സംഘടിതമായി കൈയേറ്റം ചെയ്യാനും പൊലീസില്‍ പരാതി നല്‍കി പീഡിപ്പിക്കാനും ശ്രമിക്കുമെന്ന സ്ഥിതി വന്നു. അതിനാല്‍ മിക്ക സെക്യൂരിറ്റി ജീവനക്കാരും ഇവര്‍ വരുന്നത് കണ്ടാല്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന സ്ഥിതിയായിട്ടുണ്ട്.

ഇതിന് പുറമെ ആശുപത്രിയില്‍ വാര്‍ഡുകളിലും ഇവര്‍ക്ക് പൂര്‍ണ സഹായം ലഭിക്കുന്നുണ്ടെന്നാണ് വിവരം. ചില സ്റ്റാഫ് നഴ്‌സുമാര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ചികിത്സയ്ക്കിടെ മതം മാറുമെന്ന് പ്രതീക്ഷയുള്ള രോഗികളെ മനസിലാക്കി അവരെ ഇത്തരം സംഘങ്ങള്‍ക്ക് കാണിച്ചുകൊടുക്കുകയാണ് ഇവരുടെ ജോലി. ആശുപത്രിയില്‍ ശസ്ത്രക്രിയ നടക്കുന്നെന്ന് പറഞ്ഞാല്‍പ്പോലും ആളെ അകത്ത് കടത്തിവിടാത്ത സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇത്തരം ഏജന്‍സികളുമായി രഹസ്യ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

മതംമാറ്റത്തിന് വിധേയരായവരെ അവരുടെ വിലാസം കണ്ടെത്തി അവിടെ ചെന്നും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇവരെ ആശുപത്രിയില്‍ സഹായിച്ചു എന്ന് കാണിച്ച് വിദേശ സഹായം പറ്റുന്ന ഏജന്‍സികളാണ് ഇതിന് പിന്നിലെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Medical College, Thiruvananthapuram, Reliegion.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.