Latest News

മുണ്ടെ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍ അപകടം ഒഴിവായേനെ

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാകുമായിരുന്നെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് ഇക്കാര്യം പുറത്തുവിട്ടത്.

വിമാനത്താവളത്തിലേക്ക് പോകവേ ഗോപിനാഥ് മുണ്ടെയുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചതാണ് അപകടത്തിനിടയാക്കിയത്. വാഹനത്തിന് നിസ്സാര കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചതെങ്കിലും പിറകിലെ സീറ്റിലിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ ഇടിയുടെ ആഘാതത്തില്‍ മുന്നിലേക്ക് തെറിച്ച മന്ത്രിയുടെ കഴുത്തിനകത്തെ കശേരുക്കള്‍ മുറിഞ്ഞുപോയിരുന്നു. തലച്ചോറിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികള്‍ മുറിഞ്ഞത് പെട്ടെന്ന് ഹൃദയാഘാതത്തിനും വഴിവെച്ചു. കരളിന് മുറിവുപറ്റിയത്
രക്തസ്രാവത്തിനും കാരണമായി.

പിന്‍ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഉണ്ടെങ്കിലും നിയമം മൂലം നിര്‍ബന്ധമല്ലാത്തതിനാല്‍ പലരും ധരിക്കാറില്ല. പിന്‍ സീറ്റിലിരിക്കുന്നവര്‍ ബെല്‍റ്റ് ധരിക്കാത്ത കാരണത്താല്‍ അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ പല രാജ്യങ്ങളും പിന്‍സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മരണകാരണമായേക്കാവുന്ന പരിക്ക് 45 ശതമാനം കുറയ്ക്കാമെന്ന് ബ്രിട്ടനില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇടത്തരം മുതല്‍ ഗുരുതരമായ പരിക്കുകള്‍ 50 ശതമാനവും കുറയ്ക്കാനാകും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Gopinath Munde, Accident.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.