ചെര്‍ക്കള: വിദ്യാര്‍ത്ഥികളുടെ യാത്ര പ്രശ്‌നം പരിഹരിക്കണമെന്ന് ചെങ്കള പഞ്ചായത്ത് എം.എസ്.എഫ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. രാവിലെ ഒമ്പതിനും പത്തിനും ഇടയില്‍ പഞ്ചായത്തിലെ പല പ്രധാന സ്റ്റോപ്പുകളിലും ബസുകള്‍ നിര്‍ത്തുന്നില്ല. കഴിഞ്ഞ അധ്യായനവര്‍ഷം കുട്ടികളെ റോഡ് മുറിച്ചുകടത്താനും ബസുകള്‍ നിര്‍ത്തുന്നതിനുമായി ഹോം ഗാര്‍ഡുകളെ നിയമിച്ചിരുന്നു എന്നാല്‍ ഇത്തവണ അത് ഒഴിവാക്കിയിരിക്കുന്നു. ഇത് ബസ് ജീവനക്കാര്‍ക്ക് അനുഗ്രഹമായി മാറിയിക്കുകയാണ്.
കണ്‍സഷന്റെ പേരില്‍ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന സംഭവവും പതിവാണ്. ബസ് ജീവനക്കാരുടെ ദ്രോഹം നിര്‍ത്തിയില്ലെങ്കില്‍ എം.എസ്.എഫ് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. സി.എ.അഹമ്മദ് കബീര്‍, സുനൈഫ് ചെങ്കള, മനാഫ് എടനീര്‍, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട് സംസാരിച്ചു.
ഭാരവാഹികള്‍: അനസ് എതിര്‍ത്തോട്(പ്രസി) ഷാനിഫ് നെല്ലിക്കട്ട, സുഫൈദ് ചെങ്കള, അനസ് നാരമ്പാടി(വൈസ് പ്രസി) മുനവ്വര്‍ തബ്ഷീര്‍ സന്തോഷ് നഗര്‍(ജന സെക്ര) ഫസ്‌ലുറഹ്മാന്‍, മഷൂദ് മേനങ്കോട്(ജോ സെക്ര) ഇഷാഖ് നായന്മാര്‍മൂല(ട്രഷ)
ഭാരവാഹികള്‍: അനസ് എതിര്‍ത്തോട്(പ്രസി) ഷാനിഫ് നെല്ലിക്കട്ട, സുഫൈദ് ചെങ്കള, അനസ് നാരമ്പാടി(വൈസ് പ്രസി) മുനവ്വര്‍ തബ്ഷീര്‍ സന്തോഷ് നഗര്‍(ജന സെക്ര) ഫസ്‌ലുറഹ്മാന്‍, മഷൂദ് മേനങ്കോട്(ജോ സെക്ര) ഇഷാഖ് നായന്മാര്‍മൂല(ട്രഷ)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment