മാങ്ങാട്: വര്‍ഷങ്ങളുടെ പഴക്കവും ചരിത്ര പ്രധാന്യമുള്ള അരമങ്ങാനം കാപ്പുങ്കയം കാവ് സംരക്ഷിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒത്തുകൂടി. പ്രകൃതിദത്ത കാടുകളും വന്‍ മരങ്ങളും വവ്വാലുകളുടെ സങ്കേതമായ കാപ്പുങ്കയം കാവ് നാശം സംഭവിച്ച് കൊണ്ടിരുക്കുകയാണ്.
നിരവധി ഔഷധച്ചെടികളും പൂമ്പാറ്റകള്‍, ചെറുപക്ഷികള്‍, പാമ്പുകള്‍ തുടങ്ങിയ ജീവികളുടെ അവാസ കേന്ദ്രമാണിവിടം. ജലസംരക്ഷണ കേന്ദ്രം കൂടിയാണിത്. പരിസരത്തെ കിണറുകളില്‍ കൊടും വേനലിലും വെള്ളം വറ്റാറില്ല. അതുകൊണ്ട് പ്രകൃതിയുടെ സന്തുലിനാവസ്ഥ നിലനിര്‍ത്തുന്നതില്‍ കാവുകള്‍ക്കുള്ള പങ്ക് വലുതാണെന്ന് തിരിച്ചറിഞ്ഞാണ് ഡിവൈഎഫ് ബാര വില്ലേജ് കമ്മിറ്റി കാവില്‍ വൃക്ഷതൈ നട്ട് മാതൃകകാട്ടിയത്.
പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കണ്ണന്‍ താമരകുഴി അധ്യക്ഷനായി. പഞ്ചായത്തംഗം പി വി കുഞ്ഞമ്പു, വി ഗോപാലകൃഷ്ണന്‍, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. രതീഷ് ബാര സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment