Latest News

മാവുങ്കാലിലെ എ.തമ്പാന്‍നായര്‍ നിര്യാതനായി

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് മുന്‍ ഡെപ്യൂട്ടി ജനറല്‍മാനേജര്‍ മാവുങ്കാലിലെ എ.തമ്പാന്‍നായര്‍ (77) അന്തരിച്ചു. മടിക്കൈ ചുള്ളി വീട്ടിലെ ചുള്ളിയിലച്ഛന്റെയും (സി.കുഞ്ഞമ്പുകുറുപ്പ്), എ. നാരായണിയമ്മയുടെയും മൂത്തമകനായി ജനിച്ചു. മാലോത്ത് സര്‍വ്വീസ് സഹകരണ ബാങ്കില്‍ സെക്രട്ടറിയായി ഔദ്യോഗിക ജീവിതമാരംഭിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് മടിക്കൈ തറവാട്ട് ശ്മശാനത്തില്‍. 

മക്കള്‍: അശോകന്‍ നമ്പ്യാര്‍ (ബിസിനസ്സ്), രമേശന്‍ നമ്പ്യാര്‍ (പത്രപ്രവര്‍ത്തകന്‍), പ്രദീപ്കുമാര്‍ (എല്‍.ഐ.സി), പ്രസന്നകുമാരി (പോസ്റ്റല്‍ എംപ്ലോയീസ് ഓഫീസ്), പ്രസീത (ഐഎച്ച്ആര്‍ഡി മോഡല്‍ കോളേജ്, മടിക്കൈ). മരുമക്കള്‍: ശുഭ രാവണേശ്വരം, ജയലക്ഷ്മി, പ്രേംകുമാര്‍ (തപാല്‍വകുപ്പ്), അജിത്ത് (വിദേശം). സഹോദരങ്ങള്‍ : കൃഷ്ണന്‍നായര്‍, നാരായണന്‍നായര്‍, ഗോപിനാഥന്‍നായര്‍, ഭാസ്‌കരന്‍നായര്‍. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Thamban Nair, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.