Latest News

പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച മാതാവിനും മകനും ക്രൂര മര്‍ദ്ദനം

ആലപ്പു‍ഴ: അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയില്‍ പൊലീസ്​ സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ച മാതാവിനും മകനും സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനം. ആലപ്പു‍ഴ മണ്ണഞ്ചേരി പൊലീസ്​ സ്റ്റേഷനിലാണ്​ സംഭവം. മര്‍ദ്ദനത്തെ തുടര്‍ന്ന്​ അവശനായ മകനെ പൊലീസ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന്​ നാട്ടുകാര്‍ പൊലീസ് ​സ്റ്റേഷന്‍ വളഞ്ഞു.

ആലപ്പു‍ഴ മണ്ണഞ്ചേരി ആറാം വാര്‍ഡില്‍ കോപ്പു‍ഴ സ്വദേശി ആരിഫ പ്ലസ്​ടു വിദ്യാര്‍ത്ഥിയായ മകന്‍ അന്‍സാരി എന്നിവര്‍ക്കാണ്​ മര്‍ദ്ദനമേറ്റത്​. അതിര്‍ത്തിയില്‍ നിന്ന മരം മുറിച്ചതുമായി ബന്ധപ്പെട്ട്​ അയല്‍വാസി നല്കിയ പരാതിയെ കുറിച്ച്​ അന്വേഷിക്കാനാണ്​ ഇവരെ സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചത്​.

സ്റ്റേഷന്റെ വാതില്‍ മറഞ്ഞ്​ നിന്ന ആരിഫയെ ഒരു പൊലീസുകാരന്‍ തളളി മാറ്റി. ഇത്​ അന്‍സാരി ചോദ്യം ചെയ്തതിനാണ്​ മര്‍ദ്ദനം. സ്റ്റേഷന്റെ ജനല്‍ കമ്പിയില്‍ വിലങ്ങ്​ കൊണ്ട്​ ബന്ധിച്ച ശേഷമായിരുന്നു മര്‍ദ്ദനം. നാട്ടുകാര്‍ സംഘടിച്ച്​ സ്റ്റേഷന്‍ ഉപരോധിച്ചതോടെയാണ്​ സംഭവം പുറംലോകം അറിഞ്ഞത്​. പൊലീസിനെ കയ്യേറ്റം ചെയ്തതിനും പൊലീസ്​ മര്‍ദ്ദിച്ചതിനും രണ്ട്​ വ്യത്യസ്ത കേസുകള്‍ എടുക്കുമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിലപാട്​. 

എന്നാല്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ അന്‍സാരിക്ക്‌ എതിരെ കേസ്​ എടുക്കില്ലെന്ന്​ സി.ഐ അറിയിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന്​ അന്‍സാരി സ്റ്റേഷനില്‍ കു‍ഴഞ്ഞുവീണു. തുടര്‍ന്ന്​ ഇയാളെ മുഹമ്മ കമ്മ്യൂണിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.