Latest News

കാസര്‍കോടിനെ തൂവെള്ളയണിയിച്ച് എസ്.വൈ.എസ് 60-ാം വാര്‍ഷിക ജില്ലാ പ്രഖ്യാപന റാലി

കാസര്‍കോട് : എസ് വൈ എസ് 60-ാം വാര്‍ഷികം വിളംബരം ചെയ്ത് കാസര്‍കോട് നഗരത്തില്‍ നന്ന പതാക റാലി ജനസാന്നിദ്ധ്യം കൊണ്ടും സന്ദേശ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. പഴയ ബസ്സ്റ്റാന്റ് സഅദിയ്യ ലോഡ്ജ് പരിസരത്തു നിന്നും തുടങ്ങിയ റാലി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റിനു സമീപം സമാപിച്ചു. 

എസ് വൈ എസ്, എസ്.എസ്.എഫ് ജില്ലാ നേതാക്കളും ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നല്‍കി. തൂവെള്ള വസ്ത്രമണിഞ്ഞ് നൂറു കണക്കിനാളുകള്‍ സംബന്ധിച്ചു. സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും സമുന്നത നേതാക്കള്‍ റാലിയില്‍ അണി നിരന്നു. ജില്ലാ എക്‌സിക്യൂട്ടീവ്, 60-ാം വാര്‍ഷിക ജില്ലാ ഇ.സി എന്നിവരടങ്ങുന്ന 60 അംഗ പതാക വാഹക സംഘം മുന്‍ നിരയില്‍ അണി നിരന്നപ്പോള്‍ ഓരോ സോണുകളും പ്രത്യേകം സന്ദേശമെഴുതിയ ബാനറുകളുമായിപിറകില്‍ അണി നിരന്നു.

എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പ്രഖ്യാപനം നടത്തി.

സമര്‍പ്പിത യൗവ്വനമാണ് ജീവിതത്തിന്റെ സാക്ഷാല്‍കാരമെന്നും നശീകരണമല്ല നിര്‍മാണാത്മക സമരമാണ് യുവത്വത്തിന്റെ കരുതലെന്നും അശരണര്‍ക്ക് ആശ്വാസം ചൊരിഞ്ഞ് അപരന്റെ ആരോഗ്യത്തിന് കാവലിരിക്കണമെന്നും പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.

എസ് വൈ എസ്, എസ് എസ് എഫ്, ജംഇയ്യതുല്‍ മുഅല്ലിമീന്‍, എസ് എം എ ജില്ലാ നേതാക്കളായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദര്‍ സഖാഫി കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സുലൈമാന്‍ കരിവെള്ളൂര്‍, സി.അബ്ദുല്ല ഹാജി ചിത്താരി, ജഅ്ഫര്‍ സി.എന്‍, റഫീഖ് സഅദി ദേലമ്പാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍, അശ്‌റഫ് കരിപ്പോടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വരുന്ന എട്ട് മാസങ്ങള്‍ സംസ്ഥാനം സാക്ഷ്യം വഹിക്കുന്ന നൂതനവും വ്യത്യസ്തവുമായ എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന പരിപാടികള്‍ റാലിയുടെ സമാപനത്തില്‍ പ്രഖ്യാപിച്ചു. സമാപനത്തില്‍ അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. നാസ്വിറുദ്ദീന്‍ കോട്ടയം പ്രസംഗിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും സിദ്ദീഖ് പൂത്തപ്പലം നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,SYS

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.