തിരുവനന്തപുരം: ചലച്ചിത്രനടി ഇനിയയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചു. വലിയതുറ സ്വദേശി രാജനെയാണ് തമ്പാനൂര്‍ സിഐ.കമറുദ്ദീന്‍, കരമന എസ്‌ഐ.മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് തുടങ്ങിയത്. കേസിലെ മുഖ്യപ്രതി റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഷെബിന്‍, സഹായി സജി എന്നിവരെയും ഒരുമിച്ച് കസ്റ്റഡിയില്‍ വാങ്ങിയായിരുന്നു തെളിവെടുപ്പ്.
മൂവരെയും ഇനിയയുടെ വീട്ടിലെത്തിച്ചു. മോഷണം നടത്തിയ വിധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതികള്‍ പോലീസിനോട് വിവരിച്ചു. കേസിലെ മുഖ്യപ്രതിയായ ഷെബിന്റെ നിര്‍ദേശാനുസരണമാണ് താനും കൂട്ടാളികളും മോഷണം നടത്തിയതെന്ന് രാജന്‍ പോലീസിനോട് പറഞ്ഞു. ആറ് ലക്ഷം രൂപയാണ് ഇനിയയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചത്. ഇതില്‍ രണ്ട് ലക്ഷം രൂപ ഷെബിന് നല്‍കുകയും രണ്ട് ലക്ഷം രൂപ താന്‍ എടുക്കുകയും മറ്റ് രണ്ട് ലക്ഷം രൂപ സഹായികള്‍ക്ക് നല്‍കിയതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഇനിയയുടെ വീട്ടിലെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഷെബിന്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കവര്‍ച്ച നടത്തിയതെന്നും തനിക്ക് സഹായികളായി രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നുവെന്നും രാജന്‍ പോലീസിനോട് പറഞ്ഞു. ഇവര്‍ ഒളിവിലാണ്. പ്രതികള്‍ ഗൂഢാലോചന നടത്തിയ സ്ഥലം, പണം കൈമാറിയ സ്ഥലം എന്നിവിടങ്ങളിലെ തെളിവെടുപ്പ് ശനിയാഴ്ച നടക്കും. ഇക്കഴിഞ്ഞ അഞ്ചിന് രാത്രിയിലാണ് ഇനിയയുടെ മൂത്ത സഹോദരി സ്വാതിയുടെ പ്രതിശ്രുത വരനായ ഷെബിന്റെ നിര്‍ദേശാനുസരണം രാജനും സംഘവും മോഷണം നടത്തിയത്.
വീട്ടുകാര്‍ സെക്കന്‍ഡ് ഷോ സിനിമക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. അണിയറയില്‍ നിന്നും കവര്‍ച്ചക്ക് നിര്‍ദേശം നല്‍കിയ ശേഷം ഷെബിന്‍ ഇനിയയോടും കുടുംബത്തോടുമൊപ്പം സിനിമക്ക് പോയിരുന്നു. ഷെബിന്റെ മൊബൈല്‍ ഫോണ്‍കോളുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നേരത്തെ ഷെബിനെയും സഹായി സജിയെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Keywords: Malappuram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Actress, Iniya, House, Robbery, police, case.

No comments:
Post a Comment