കണ്ണൂര്‍: ഗുമസ്തയെ മാനഭംഗം ചെയ്തതിന് കണ്ണൂര്‍ ബാറിലെ അഭിഭാഷകന്‍ പി.കെ മഹേഷിനെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. 2004മുതല്‍ മഹേഷിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന മുഴപ്പിലങ്ങാട് സ്വദേശിനിയായ 41കാരിയുടെ പരാതിയിലാണ് കേസ്. ഭര്‍ത്താവ് മനോരോഗിയായതിനാല്‍ അയാളില്‍ നിന്ന് വേറിട്ട് മകള്‍ക്കൊപ്പം താമസിക്കുകയാണേ്രത യുവതി. വിവാഹബന്ധം വേര്‍പെടുത്താനുള്ള ഉപദേശം നല്‍കി വരുന്നത് മഹേഷാണെന്ന് പരാതിയില്‍ പറയുന്നു.
ഞാന്‍ മതിയോ ഭര്‍ത്താവ് എന്ന് ചോദിച്ച് അഭിഭാഷകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. 2004ല്‍ ഒരു ദിവസം കക്കാട്ടെ ഒരു വീട്ടില്‍ കൊണ്ടുപോയി മാനഭംഗം ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ ദുര്‍നടപ്പുകാരിയായി മുദ്രകുത്തി ഓഫീസില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിമുഴക്കി. 2005ല്‍ താഴെചൊവ്വയിലെ വീട്ടില്‍ യുവതി താമസം മാറിയപ്പോള്‍ അവിടെ വച്ചും ഫ്‌ളാറ്റില്‍ വച്ചും 2010ല്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ കൊണ്ടുപോയി മകളെ ബാത്ത്‌റൂമില്‍ കയറ്റി അതിന്റെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയും പീഡിപ്പിച്ചതായി പരാതിയില്‍ ആരോപിച്ചു.
കഴിഞ്ഞ മെയ് 28ന് അഭിഭാഷകന്റെ യോഗശാല ഓഫീസില്‍ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. 2010ലും 2013ലും ഗര്‍ഭിണിയായെങ്കലും വക്കീല്‍ ഗുളിക നല്‍കി അലസിപ്പിക്കുകയായിരുന്നു. അഭിഭാഷകനില്‍ നിന്ന് 50,000രൂപ വായ്പ വാങ്ങുമ്പോള്‍ നല്‍കിയ മുദ്രപത്രവും ഒന്നും എഴുതാത്ത കടലാസും ഉപയോഗിച്ച് തന്നെ കളവുകേസില്‍ കുടുക്കുമെന്ന് ഭീഷണി മുഴക്കുന്നതായും പരാതിയില്‍ പറയുന്നു. ലോയേഴ്‌സ് യൂനിയന്‍ നേതാവായിരുന്ന മഹേഷ് നേരത്തെ കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായിരുന്നു.
Keywords: Malappuram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur, Police, Case, Advt.

No comments:
Post a Comment