തിരുവനന്തപുരം: കരമന മരുതൂര്‍കടവില്‍ സിനിമാ-സീരിയല്‍ നടി ഇനിയയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രദേശവാസികളെ കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ചുമാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് നടിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്.
പത്ത് പവന്റെ സ്വര്‍ണവും അഞ്ചുലക്ഷം രൂപയും നഷ്ടപ്പെട്ടതായി ഇനിയയുടെ പിതാവ് സലാഹുദ്ദീന്‍ കരമന പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. വീട്ടുകാര്‍ സെക്കന്‍ഡ് ഷോ സിനിമ കാണാന്‍ പോയസമയത്താണ് മോഷണം നടന്നത്. അതേ സമയം വീടിന്റെ മുന്‍വാതിലും പിന്‍വാതിലും കുത്തിപ്പൊളിച്ചതായി കണ്ടെത്താനാകാത്തത് പോലീസിനെയും കുഴച്ചിരിക്കുകയാണ്. നടിയുടെ വീടുമായി ബന്ധമുള്ളവര്‍ ആരെങ്കിലും താക്കോല്‍ കൈവശപ്പെടുത്തി ഡ്യൂപ്ലിക്കേറ്റ് താക്കോലുണ്ടാക്കി മോഷണം നടത്തിയതാകാമെന്ന സംശയത്തിലാണ് പോലീസ് സംഘം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ രാത്രി വരെ മരുതൂര്‍കടവ് പ്രദേശത്തെ മൊബൈല്‍ ഫോണ്‍ ടവര്‍ വഴി വന്നതും പോയതുമായ ഫോണ്‍കോളുകളുടെ വിശദവിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രദേശവാസികളായ മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമ്പാനൂര്‍ സിഐ കമറുദ്ദീന്‍, കരമന എസ്‌ഐ. മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Actress, Iniya, House, Robbery, Police, Case, Mobile.

No comments:
Post a Comment