Latest News

പട്ടാപകല്‍ കവര്‍ച്ച നടത്തുന്ന രണ്ടംഗ സംഘം കാസര്‍കോട്ട് പിടിയില്‍

കാസര്‍കോട്: പട്ടാപകല്‍ കവര്‍ച്ച നടത്തുകയും രാത്രി മംഗലാപുരത്ത് ചെന്ന് അടിപൊളി ജീവിതം നയിക്കുകയും ചെയ്യുന്ന രണ്ടുപേര്‍ പിടിലായി. മഞ്ചേശ്വരം ചെറുഗോളി സ്വദേശി അബ്ദുള്‍ നാസര്‍(20), ഉപ്പള ഹിദാദ് നഗറിലെ മുഹമ്മദ് ഇര്‍ഫാന്‍(25) എന്നിവരെയാണ് കാസര്‍കോട് ഡിവൈഎസ്പി ടി.പി. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് നിരവധി സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുത്തു. കേരള, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിരവധി കവര്‍ച്ചകള്‍ ഇവര്‍ നടത്തിയതായി തെളിഞ്ഞു. 2011ല്‍ അബ്ദുള്‍ നാസര്‍ പത്തോളം കവര്‍ച്ചകള്‍ നടത്തിയിരുന്നു. അന്ന് അയാള്‍ക്ക് പ്രായപൂര്‍ത്തി എത്തിയിരുന്നില്ല.

കുമ്പള പച്ചംബള്ളയിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് എട്ട് പവന്‍, മഞ്ചേശ്വരത്തെ ഡോക്ടറുടെ ഏഴുപവന്‍, ഓര്‍ക്കാടിയിലെ വീട്ടില്‍ നിന്ന് ഒരുപവനും അരലക്ഷം രൂപയും ഒരു മൊബൈല്‍ ഫോണും, ബട്യ പദവില്‍ നിന്ന് ആറുപവന്‍, സുങ്കനക്കട്ടയിലെ അദ്ധ്യാപക ദമ്പതികളുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍, കര്‍ണ്ണാടകയിലെ വിവിധ വീടുകളില്‍ നിന്ന് ആഭരണങ്ങളും പണവും എന്നിവ കവര്‍ന്നത് ഈ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 

അബ്ദുള്‍ നാസര്‍ കഞ്ചാവ് വില്‍പ്പനക്കാരനായാണ് തുടക്കം. പിന്നീടാണ് കവര്‍ച്ചയിലേക്ക് തിരിഞ്ഞത്. പട്ടാപ്പകല്‍ മാത്രമേ ഇവര്‍ കവര്‍ച്ച നടത്താറുള്ളു. കവര്‍ച്ച നടത്തിയ ആഭരണങ്ങള്‍ സഹകരണ ബാങ്കുകളില്‍ പണയം വെക്കും. അടുത്ത ദിവസം തന്നെ പഴയ സ്വര്‍ണ്ണം എടുക്കുന്നവരുടെ സഹായത്തോടെ അവിടെ നിന്ന് സ്വര്‍ണ്ണം എടുത്ത് വില്‍ക്കും തുടര്‍ന്ന് മംഗലാപുരത്ത് പോയി ലോഡ്ജുകളില്‍ മുറിയെടുത്ത് മദ്യവും മദിരാശിയുമായി കഴിയുകയാണ് പതിവ്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Robbery, Police, case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.